October 2, 2022 Sunday

Related news

August 29, 2022
July 6, 2022
June 13, 2022
June 2, 2022
April 16, 2022
November 11, 2021
July 7, 2021
June 25, 2021
June 25, 2021
May 27, 2021

മാസ്‌കില്ല, പിഴയ്ക്ക് പകരം കൈയിലും കാലിലും ആണിയടിച്ച് പൊലീസ്‌

Janayugom Webdesk
May 27, 2021 11:22 am

ലഖ്‌നൗ: മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവാവിന്റെ കാലിലും കയ്യിലും ആണി തറച്ച് പൊലീസ്. ഉത്തര്‍പ്രദേശിലാണ് ഈ അതിക്രൂരമായ സംഭവം അരങ്ങേറിയത്.
യുവാവിന്റെ അമ്മ 3 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ബറേലിയില്‍ നടന്ന സംഭവത്തിന്റെ ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടു.

വീടിനു പുറത്തുള്ള റോഡുവക്കില്‍ ഇരിക്കുകയായിരുന്ന മകനെ മാസ്‌ക് ധരിക്കാത്തിനെ തുടര്‍ന്ന് പൊലീസുകാര്‍ പിടിച്ചുകൊണ്ട് പോകുകയായിരുന്നു. എന്നാല്‍ സ്‌റ്റേഷനില്‍ അന്വേഷിച്ചെത്തിയപ്പോള്‍ മകന്‍ അവിടെയില്ലെന്നും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മറ്റൊരിടത്തുനിന്നു കണ്ടെത്തുകയുമായിരുന്നു. കയ്യിലും കാലിലും ആണി തറച്ചു കയറ്റിയിരുന്നുവെന്നും പൊലീസുകാര്‍ക്കെതിരെ പരാതി നല്‍കിയാല്‍ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ അമ്മ പറയുന്നു.

അതേസമയം, ഈ ആരോപണങ്ങളെ നിഷേധിച്ച് ബറേലി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ആണ് ഇയാള്‍. അതില്‍നിന്ന് തടിയൂരാന്‍ പൊലീസിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

 

ALSO LIKE THIS VIDEO…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.