November 29, 2023 Wednesday

Related news

November 18, 2023
November 10, 2023
November 9, 2023
November 2, 2023
October 6, 2023
September 30, 2023
September 5, 2023
September 1, 2023
August 18, 2023
August 10, 2023

യുപിഐ പണമിടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കാനൊരുങ്ങുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
August 20, 2022 11:37 am

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ട്രാന്‍സാക്ഷന്‍ മെതേഡായ യുപിഐ പണമിടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കാനൊരുങ്ങുന്നു. യുപിഐ പണമിടപാടുകള്‍ക്കും ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കിയേക്കാനുള്ള പുതിയ കരട് നിര്‍ദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആര്‍ബിഐ. യുപിഐ, ഐഎംപിഎസ്, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിങ്ങനെയുള്ള വിവിധ പണമിടപാട് സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള നയങ്ങളില്‍ മാറ്റം വേണമെന്ന് നിര്‍ദേശിക്കുന്ന ഡിസ്‌കഷന്‍ പേപ്പര്‍ ആര്‍ബിഐ പുറത്തിറക്കിയിരുന്നു. ഒക്ടോബര്‍ 3ന് മുന്‍പായി ഇതില്‍ പ്രതികരണം അറിയിക്കാനാണ് ആര്‍ബിഐ നിര്‍ദേശിച്ചിരിക്കുന്നത്.

800 രൂപ യുപിഐ വഴി അയക്കുമ്പോള്‍ 2 രൂപയുടെ ചെലവ് വരുന്നുണ്ടെന്നാണ് ആര്‍ബിഐ നിരത്തുന്ന കണക്ക്. ‘ഐഎംപിഎസ് ഫണ്ട് ട്രാന്‍സ്ഫര്‍ പോലെ തന്നെയാണ് യുപിഐയുടേയും പ്രവര്‍ത്തനം. അതുകൊണ്ട് തന്നെ ഐഎംപിഎസിന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് യുപിഐക്കും ബാധകമാകേണ്ടതാണ്. വിവിധ സ്ലാബിലുള്ള തുകയ്ക്ക് അതിനനുസൃതമായ സര്‍വീസ് ചാര്‍ജ് ഈടാക്കാം’- ആര്‍ബിഐ ഡിസ്‌കഷന്‍ പേപ്പറില്‍ പറയുന്നു. നിലവില്‍ പ്രതിമാസം ആകെമൊത്തം 10 ട്രില്യണ്‍ മൂല്യം വരുന്ന 6 ബില്യണ്‍ ട്രാന്‍സാക്ഷനുകളാണ് രാജ്യത്ത് നടക്കുന്നത്.

Eng­lish sum­ma­ry; A ser­vice charge is also set to be levied on UPI payments

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.