9 December 2024, Monday
KSFE Galaxy Chits Banner 2

ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളില്‍ വര്‍ധന

Janayugom Webdesk
ന്യൂ‍ഡല്‍ഹി
October 1, 2022 7:25 pm

രാജ്യത്തെ ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളില്‍ വര്‍ധന. ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇടപാടുകളുടെ എണ്ണം മൂന്ന് ശതമാനം വര്‍ധിച്ച് 678 കോടിയിലെത്തി. 2020 ഓഗസ്റ്റിൽ, യുപിഐ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ഇടപാടുകളുടെ ആകെ എണ്ണം 657 കോടി ആയിരുന്നു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആണ് കണക്കുകള്‍ പുറത്തുവിട്ടത്. എൻ‌സി‌പി‌ഐ നിയന്ത്രണത്തിലുള്ള തൽക്ഷണ ഇന്റർ‑ബാങ്ക് പേയ്‌മെന്റുകൾ സെപ്റ്റംബറിൽ 46.27 കോടിയായും ആധാർ നമ്പർ അടിസ്ഥാനമാക്കിയുള്ള എഇപിഎസ് ഇടപാടുകൾ 10.266 കോടിയായും വര്‍ധിച്ചു.

Eng­lish summary;UPI trans­ac­tions go up by 3% to 678 crore in September
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.