മലയാള ടെലിവിഷൻ സീരിയൽ രംഗത്ത് തരംഗം സൃഷ്ടിച്ച സീരിയലാണ് ഉപ്പും മുളകും. സാധാരണയുള്ള കണ്ണീർ സീരിയലുകളിൽ നിന്നും ഏറെ വ്യത്യസ്തമായ ശൈലി സ്വീകരിച്ചു മുന്നേറിയ ഒരു കുടുംബ കഥയായിരുന്നു ഉപ്പും മുളകും. 1000 എപ്പിസോഡുക്കൾ പിന്നിട്ട ശേഷം സീരിയലിൽ സ്ഥിരം കാണാറുള്ള മുഖങ്ങൾ അപ്രത്യക്ഷമായി തുടങ്ങി. സീരിയലിൽ ബാലുവിന്റെയും നീലുവിന്റെയും മകൾ ലെച്ചുവിന്റെ വിവാഹം വമ്പൻ ആഘോഷത്തോടെയാണ് നടത്തിയത്.
വിവാഹ ശേഷം ലെച്ചുവിനെ ഒന്ന്, രണ്ട് എപ്പിസോഡുകളിൽ മാത്രമാണ് കാണുവാൻ കഴിഞ്ഞത്. പഠനം തുടരണം എന്ന പറഞ്ഞായിരുന്നു ലച്ചു സീരിയലിൽ നിന്ന് പിന്മാറിയത്. എന്നാൽ, ലെച്ചു സീരിയലിൽ നിന്ന് പിന്മാറിയറിയതിന് പുറകെ മറ്റുള്ള പ്രധാന കഥാപാത്രങ്ങളും പതിയെ സീരിയലിൽ നിന്ന് അപ്രത്യക്ഷമാക്കാൻ തുടങ്ങി. ബാലുവിന്റെ നെയ്യാറ്റിൻകര കുടുംബത്തെയും കൂട്ടുകാരെയും ചുറ്റിപ്പറ്റിയാണ് ഇപ്പോൾ കഥ മുന്നോട്ട് പോകുന്നത്.
സീരിയൽ മുന്നോട്ടുപോകുമ്പോൾ ബാലുവും കുടുംബവും എവിടെയെന്ന് തിരക്കി പ്രക്ഷേകർ രംഗത്തെത്തിക്കഴിഞ്ഞു. ഇവർക്കായുള്ള അന്വേഷണം തകൃതിയായതോടെ സീരിയലിനെ കുറിച്ച് പല കാര്യങ്ങളും ചർച്ചയാവുകയാണ്. ചാനൽ സംഘടകരും സീരിയലിൽ താരങ്ങളും തമ്മിൽ ഉടലെടുത്ത അസ്വാരസ്യങ്ങളാണ് പരമ്പരയിൽ ഉണ്ടായ പ്രശ്നമെന്നാണ് അറിയുന്നത്.
ചാനൽ സംഘാടകർ സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാൾ അഭിനയിക്കണ്ട എന്ന് പറഞ്ഞതാണ് മറ്റു താരങ്ങളും പരമ്പരയിൽ നിന്ന് മാറി നിൽക്കാൻ കാരണമെന്നാണ് സൂചന. സംഘാടകർ ഇടപെട്ട് താരങ്ങളെ മാറ്റിച്ചതാണെന്നും അവർ സ്വയം മാറിയതല്ലായെന്നും താരങ്ങളോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇതിനിടെ, പരമ്പരയിലെ മുടിയനായി അഭിനയിക്കുന്ന ഋഷി ഇൻസ്റ്റാഗ്രാം പോസ്റ്റുമായി രംഗത്ത് വന്നിരുന്നത്. ചില പ്രശ്നനങ്ങൾ കാരണമാണ് സീരിയലിൽ നിന്നും മാറിയതെന്നും ഞങ്ങൾ ഒരിക്കലും ഉപ്പും മുളകും വിടില്ല. ഒരു കാരണം ഉള്ളതു കൊണ്ടാണ് ഇപ്പോൾ മാറി നിൽക്കുന്നതെന്നും ഋഷി പോസ്റ്റിൽ പറഞ്ഞു. എന്നാൽ, പോസ്റ്റ് ഏതാനും മണിക്കൂറിനുള്ളിൽ ഉള്ളിൽ തന്നെ ഋഷി പിൻവലിക്കുകയും ചെയ്തു. ആരുടെയോ സമ്മർദത്തിന് വഴങ്ങിയാണ് ഋഷി പോസ്റ്റ് പിൻവലിച്ചതെന്നാണ് സൂചന. ഉപ്പും മുളകിലെ ബാലുവും കുടുംബവും സീരിയയിൽ തിരിച്ചെത്തുമുള്ള പ്രതീക്ഷയിലാണ് ആരാധകർ.
ENGLISH SUMMARY: Uppum mulakum serial issue
YOU MAY LASO LIKE THIS VIDEO