Web Desk

ന്യൂഡൽഹി

January 27, 2021, 1:50 pm

വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം ലൈംഗിക അതിക്രമമല്ലെന്ന വിവാദ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

Janayugom Online

വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എസ് എ ബോംഡേ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്തത്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് അഭൂതപൂർവമാണെന്നും അപകടകരമായ ഒരു മാതൃക കാണിക്കാൻ സാധ്യതയുണ്ടെന്നും അറ്റോർണി ജനറൽ കോടതിയില്‍ വ്യക്തമാക്കി.

പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്ന കേസിലാണ് ജനുവരി 19ന് ബോംബെ ഹൈക്കോടതി വിവാദ ഉത്തരവ് ഇറക്കിയത്. നാഗ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയുടേതാണ് നിരീക്ഷണം.

സംഭവത്തില്‍ വിചാരണ കോടതി പോക്‌സോ സെക്ഷന്‍ 7, ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസിലെ ആരോപണവിധേയന്‍ കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കുട്ടിയുടെ വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ പ്രകാരം ലൈംഗീക അതിക്രമത്തില്‍പ്പെടുമോ എന്ന് ആരോപണവിധേയന്‍ കോടതിയില്‍ ചോദ്യമുന്നയിച്ചു. തുടര്‍ന്നാണ് പോക്‌സോ സെക്ഷന്‍ 7‑ല്‍ കോടതി വിശദീകരണം നല്‍കിയത്. സെക്ഷന്‍ 7 പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാതെ(Skin to Skin Con­tact) മാറിടത്തില്‍ തൊടുന്നത് ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി വിശദീകരിച്ചത്.
Eng­lish sum­ma­ry; Supreme Court stays Bom­bay High Court judg­ment which ruled skin-to-skin con­tact nec­es­sary for offence of ‘sex­u­al assault’ under POCSO
You may also like this video: