പി പി ചെറിയാന്‍

സണ്ണിവെയ്ല്‍ (കലിഫോര്‍ണിയ)

March 05, 2020, 4:07 pm

20,000 റൗണ്ട് വെടിയുണ്ടകളുമായി മാസ് ഷൂട്ടിങ്ങിന് പദ്ധതിയിട്ടയാള്‍ അറസ്റ്റില്‍

Janayugom Online

ആയിരകണക്കിനു വെടിയുണ്ടകളും മാരകശേഷിയുള്ള തോക്കുകളും കൈവശം വച്ച് മാസ് ഷൂട്ടിങ്ങിന് പദ്ധതിയിട്ട യുപിഎസ് ജീവനക്കാരനെ കാലിഫോര്‍ണിയ സണ്ണിവെയ്‌ലില്‍ നിന്നും അറസ്റ്റ് ചെയ്തു. തോമസ് ആഡ്രൂസ് (32) ആണ് മാര്‍ച്ച് രണ്ടിന് അറസ്റ്റിലായത്. അലക്ഷ്യമായി വാഹനം ഓടിച്ച തോമസിനെ പോലീസ് പിടികൂടിയതോടെയാണ് മാസ് ഷൂട്ടിങ്ങ് പദ്ധതിയെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് സണ്ണിവെയ്‌ലില്‍ തോമസ് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് പൊലീസ് റെയ്ഡ് ചെയ്തു.

അപ്പാര്‍ട്ട്‌മെന്റ് പരിശോധിച്ച ഓഫീസര്‍മാര്‍ വീടിനകത്തെ ആയുധശേഖരം കണ്ടെടുത്തു. ആയിരക്കണക്കിനു വെടിയുണ്ട, ഹൈ കപ്പാസിറ്റി മാഗനിന്‍, അഞ്ചു ടാക്റ്റിക്കള്‍ റൈഫിള്‍, മൂന്ന് ഹാര്‍ഡ്ഗണ്‍, ബോഡി ആര്‍മര്‍, ആയുധങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ബാക്ക് പാക്ക്‌സ് എന്നിവയാണ് പോലീസ് അവിടെ നിന്നും കണ്ടെടുത്തത്.

സാന്‍ഒസെയിലുള്ള സണ്ണിവെയ്ല്‍ യുപിഎസ് ഫെസിലിറ്റിയില്‍ അക്രമണം നടത്തുന്നതിനാണ് തോമസ് പദ്ധതിയിട്ടിരുന്നതെന്നും തക്കസമയത്ത് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത് വലിയൊരു വിപത്താണ് ഒഴിവാക്കാനായതെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry; UPS employ­ee was arrested

YOU MAY ALSO LIKE THIS VIDEO