യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങള്‍ അസ്വസ്ഥതയുളവാക്കുന്നു; പി സദാശിവം

Web Desk
Posted on July 18, 2019, 9:36 pm

കോട്ടയം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങള്‍ അസ്വസ്ഥതയുളവാക്കുന്നുവെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം.യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പ്രഥമിക റിപ്പോര്‍ട്ട് ലഭിച്ചുവെന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കോട്ടയത്ത് വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി കോളജുകളിലെ സംഘര്‍ഷങ്ങളും ലൈഗീക അതിക്രമങ്ങളും സംബന്ധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കണമെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാലന്‍സിലര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണര്‍ പറഞ്ഞു.