ശ്രീലങ്കൻ ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്ന ഉപുൽ തരംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2019 മാർച്ചിനു ശേഷം അദ്ദേഹം ഇതുവരെ ദേശീയ ടീമിൽ കളിച്ചിട്ടില്ല. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനു നന്ദി അറിയിച്ച തരംഗ ടീമിന് ആശംസകൾ അറിയിക്കുകയും ചെയ്തു.
2007ലേയും 2011 ലേയും ശ്രീലങ്കന്‍ ലോകകപ്പ് ടീമുകളിൽ തരംഗ സജ്ജീവസാന്നിധ്യമായിരുന്നു കളിച്ചിരുന്നു. 235 ഏകദിന മത്സരങ്ങളിൽ നിന്ന് 33.74 ശരാശരിയിൽ 6951 റൺസാണ് തരംഗയുടെ സമ്പാദ്യം. 15 സെഞ്ചുറികളും 37 ഫിഫ്റ്റികളും താരം സ്വന്തമാക്കിയിട്ടുണ്ട്. 2011 ലോകകപ്പിൽ 56.43 ശരാശരിയിൽ 395 റൺസ് അടിച്ചുകൂട്ടിയ തരംഗ ശ്രീലങ്കയുടെ ഫൈനൽ പ്രവേശനത്തിൽ വലിയ പങ്കുവഹിച്ചിരുന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളില്‍ അഞ്ചാമനാണ് തരംഗ.
I have decided to retire from international cricket 🏏 pic.twitter.com/xTocDusW8A
— Upul Tharanga (@upultharanga44) February 23, 2021
31 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറിയും എട്ട് അര്‍ധം സെഞ്ചുറിയും ഉള്‍പ്പടെ 1754 റണ്‍സും സ്വന്തം പേരില്‍ കുറിച്ചു.
English summary; Upul Tharanga announces retirement from international cricket
You may also like this video: