9 December 2024, Monday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പ് സമയത്ത് മുന്നോട്ട് വെച്ച കാര്യങ്ങള്‍ എല്ലാം കൃത്യമായി നടപ്പാക്കുമെന്ന് യു ആര്‍ പ്രദീപ്

Janayugom Webdesk
തിരുവനന്തപുരം
November 29, 2024 1:14 pm

ചേലക്കര നിയുക്ത എംഎൽഎ യുആർ പ്രദീപിന്റെ നന്ദി രേഖപ്പെടുത്തൽ പര്യടന പരിപാടിക്ക് മണ്ഡലത്തിൽ തുടക്കമായി.ഒൻപത് പഞ്ചായത്തുകളിലെ വിവിധ ബൂത്തുകളിലൂടെ മൂന്നു ദിവസമായാണ് പരാടന പരിപാടി നടക്കുന്നത്.തെരഞ്ഞെടുപ്പ് സമയത്ത് മുന്നോട്ടുവെച്ച കാര്യങ്ങൾ എല്ലാം കൃത്യമായി നടപ്പാക്കുമെന്നും ജനങ്ങളോടൊപ്പം ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്നും യുആർ പ്രദീപ് അഭിപ്രായപ്പെട്ടു.തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ അതേ വാക്കുകളാണ് ഇപ്പോളും പറയാനുള്ളത്.

നാലാം തീയതി സത്യപ്രതിജ്ഞ ചെയ്യുന്നതുനു മുൻപ് തന്നെ ജനങ്ങളെ വന്ന് കണ്ട് നന്ദി പറയണം. ആൻ പറഞ്ഞ വാക്ക് അതേപോലെ തന്നെ പാലിക്കും. വിവികസനം മാത്രമാണ് മുന്നോട്ടുവെച്ചത്. വികസനത്തിനൊപ്പം തന്നെ ക്ഷേമ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഇത്തരം കാര്യങ്ങൾ സ്വീകരണ പരിപാടികൾക്കൊപ്പം തന്നെ ഉറപ്പുനൽകിക്കൊണ്ടാണ് പോകുന്നത് യുആര്‍ പ്രദീപ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.