യുറേനിയം സമ്പുഷ്ടീകരിക്കല്‍;ഇറാന്റേതു തീക്കളിയാണെന്നു ട്രംപ്

Web Desk
Posted on July 02, 2019, 12:10 pm

വാഷിംങ്ടണ്‍ : ഇറാന്റേതു തീക്കളിയാണെന്നു ട്രംപ്. ഇറാന്റെ പരിധി കവിഞ്ഞുള്ള യുറേനിയം സമ്ബുഷ്ടീകരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡോണള്‍ഡ് ട്രംപ് രംഗത്ത്.ഇറാനോട് ഒന്നും പറയാനില്ല. അവര്‍ക്കറിയാം തങ്ങളെന്താണ് ചെയ്യുന്നതെന്ന്. അവര്‍ എന്തുകൊണ്ടാണ് കളിക്കുന്നതെന്നും അവര്‍ക്കറിയാം. അത് തീക്കളിയാണ്’ ട്രംപ് പറഞ്ഞു. 2015 ലെ ആണവ കരാറില്‍ അനുവദിച്ചിട്ടുള്ള പരിധി യുറേനിയത്തെക്കാള്‍ തങ്ങള്‍ സമ്ബുഷ്ടീകരിച്ചെന്ന് തിങ്കളാഴ്ച ഇറാന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് യു.എസ് പ്രസിഡന്റെ ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.