Web Desk

കൊൽക്കത്ത

February 07, 2020, 3:21 pm

രാജ്യത്തെ ഈ നഗരങ്ങൾ ‘നഗര ഉഷ്ണ ദ്വീപു‘കളായി മാറുന്നുവെന്ന് റിപ്പോർട്ട്- എന്താണ് ഉഷ്ണ ദ്വീപുകൾ?

Janayugom Online

രാജ്യത്തെ മിക്ക നഗരങ്ങളും “നഗര ഉഷ്ണ ദ്വീപു“കളായി മാറികൊണ്ടിരിക്കുകയാണെന്ന് പഠന റിപ്പോർട്ട്. ഐഐടി കരഗ്പൂരിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് സമീപഭാവിയിൽ തന്നെ ഇന്ത്യയിലെ മിക്ക നഗരങ്ങളും രാപകൽ ഭേദമില്ലാതെ ഉഷ്ണ ദ്വീപുകളായി മാറുമെന്നാണ്   സൂചിപ്പിക്കുന്നത്.

പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളി‍ൽ രാപകൽ വ്യത്യാസമില്ലാതെ രസമാപിനികളിൽ ചൂട് ഉയരുന്നതായാണ് രേഖപ്പെടുത്തുന്നതെന്നും പഠനത്തിൽ പറയുന്നു. ജനബാഹുല്യമുള്ള നഗരങ്ങൾ അഭിമുഖീകരിക്കുന്ന മാലിന്യ പ്രശ്നങ്ങൾക്ക് പുറമെ വർധിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷ താപനില ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കും.

you may also like this video;

ഉപരിതല വിസ്തീർണ്ണം, അനുചിതമായ നഗര ആസൂത്രണം, വായു മലിനീകരണം തുടങ്ങിയവ വർദ്ധിച്ചുവരുന്ന ഈ പ്രതിഭാസമാണ് ഊഷ്ണ നഗരങ്ങൾ. ഇത് മനുഷ്യ രാശിയ്ക്കും കാലാവസ്ഥാ തകർച്ച എന്നിവയ്ക്ക്ക്കും കാരണമാകുന്നു. അന്തരീക്ഷതാപ നില ഉയരാനുള്ള പ്രധാനകാരണങ്ങളിലൊന്ന് മനുഷ്യരുടെ പ്രകൃതിയോടുള്ള പ്രതികൂല ഇടപെടലുകളാണ്.

എന്നാൽ ഗ്രാമീണ മേഖലകളാൽ ചുറ്റപ്പെട്ട നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും അന്തരീക്ഷതാപനിലയിൽ വലിയ വ്യത്യാസമാണുള്ളത്. കൊൽക്കത്ത, പൂനെ, ഗുവഹത്തി എന്നീ നഗരങ്ങൾ ഇതിന് ഉദാഹരണമാണ്. മാത്രമല്ല ഈ നഗരങ്ങൾക്ക് മേൽ ഹരിതവിതാനങ്ങൾ ഉള്ളതിനാലും പ്രാന്തപ്രദേശങ്ങൾ പച്ചപ്പിനാൽ സമൃദ്ധമായതിനാലും ഇവിടങ്ങളിലെ കാലാവസ്ഥ ജനജീവിതത്തിന് അനുകൂലമാണ്.

നഗരങ്ങൾ ഹരിതവൽക്കരിക്കുന്നതും ശേഷിക്കുന്ന തണ്ണീർതടങ്ങളെ സംരക്ഷിക്കുന്നതും പരസ്ഥിതി സൗഹൃദമായ നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കുന്നതും നഗരങ്ങളിലെ അന്തരീക്ഷ ഉഷ്മാവ് കുറയ്ക്കുന്നതിനുള്ള പോംവഴിയാണെന്ന് പഠന സംഘത്തിലെ പ്രഫ. ജയനാരായണൻ കുറ്റിപ്പുറത്ത് പറഞ്ഞു. രാജ്യത്തെ 44 നഗരങ്ങളിലെ അന്തരീക്ഷമാണ് പഠന വിധേയമാക്കിയത്.