13 April 2024, Saturday

നഗരജനസംഖ്യ ഉയരുന്നു; 2035 ല്‍ 67.5 കോടിയാകും

Janayugom Webdesk
July 1, 2022 10:30 pm

പതിമൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ നഗര ജനസംഖ്യ 67.5 കോടി ആകുമെന്ന് ഐക്യ രാഷ്ട്രസഭ. 2035ഓടെ നഗരജനസംഖ്യ ഏറ്റവും കൂടുതലുള്ള ചൈനയ്ക്ക് (100 കോടി) തൊട്ടുപുറകിലെത്തും. കോവിഡിനു ശേഷം ആഗോള നഗരജനസംഖ്യ 2050 ഓടെ 2.2 ബില്യണ്‍ വര്‍ധനവിലേക്കുള്ള പാതയിലാണെന്നും ‘യുണൈറ്റഡ് നേഷന്‍സ്-ഹാബിറ്റാറ്റ്സ് വേള്‍ഡ് സിറ്റീസ് റിപ്പോര്‍ട്ട് 2022’ല്‍ പറയുന്നു. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതിനാലാണ് നഗരജനസംഖ്യാ വര്‍ധനവ് താല്‍ക്കാലികമായി വൈകിയതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്. 

2025ല്‍ നഗരജനസംഖ്യ 2020 വര്‍ഷത്തിലെ 48.3 കോടിയില്‍ നിന്ന് 54.27 കോടിയായി ഉയരും. 2030 ആകുമ്പോള്‍ ജനസംഖ്യ 60.73 കോടിയിലെത്തുമെന്നും യുഎന്‍ വ്യക്തമാക്കുന്നു. 2035ഓടെ ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 43.2 ശതമാനവും നഗരജനസംഖ്യ ആയിരിക്കും.
2035ല്‍ ചൈനയിലെ നഗര ജനസംഖ്യ 105 കോടിയായിരിക്കുമെന്നാണ് യുഎന്നിന്റെ പ്രവചനം. ഏഷ്യയിലെ നഗരജനസംഖ്യ 299 കോടിയും ദക്ഷിണേഷ്യയിലേത് 98.75 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

Eng­lish Summary:Urban pop­u­la­tion is ris­ing; 67.5 crore in 2035
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.