ഉത്ര കൊലപാതകം; സൂരജിന്റെ പിതാവ് സുരേന്ദ്രന് ഹെെക്കോടതി ‍ജാമ്യം അനുവദിച്ചു

Web Desk

കൊല്ലം

Posted on August 19, 2020, 3:59 pm

കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്പിലെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന് ‍ ജാമ്യം ലഭിച്ചു. ഹെെക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ മുഖ്യപ്രതിയും പ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂര‍ജിനെതിരെയുള്ള കുറ്റപത്രം പുനലൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. പണം തട്ടാനായി ഉത്രയെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നത്.

കൃത്യമായി ആസൂത്രണം നടത്തിയ കൊലപാതകമാണ് ഉത്രയുടേതെന്ന് ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്രയെ രണ്ട് തവണയാണ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

Eng­lish sum­ma­ry: Suren­dran got bail from High­court.

You may also like this video: