20 July 2025, Sunday
KSFE Galaxy Chits Banner 2

Related news

June 26, 2025
June 26, 2025
June 26, 2025
June 16, 2025
June 12, 2025
June 9, 2025
June 4, 2025
June 1, 2025
June 1, 2025
June 1, 2025

അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റാൻ അടിയന്തര നടപടി വേണം: കലക്ടർ

Janayugom Webdesk
കണ്ണൂർ
June 1, 2025 8:34 am

ജില്ലയിൽ സ്വകാര്യ ഭൂമിയിലും സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റും കൈവശഭൂമിയിലും നിൽക്കുന്ന അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർദേശം നൽകി. ഈ നിർദേശം അനുസരിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കുമായിരിക്കും അവരവരുടെ ഭൂമിയിലെ മരം വീണുണ്ടാകാവുന്ന എല്ലാ അപകടങ്ങൾക്കും നഷ്ട പരിഹാരം നൽകേണ്ട ബാധ്യതയെന്ന് കലക്ടർ വ്യക്തമാക്കി.
സ്വകാര്യ ഭൂമിയിൽ നിൽക്കുന്ന അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റാൻ പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 238 പ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരിൽ നിക്ഷിപ്തമാണ്.

ഇതുമായി ബന്ധപ്പെട്ട പരാതികളോ നിർദേശങ്ങളോ തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടെങ്കിൽ പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 238 പ്രകാരം ഉടൻ തീർപ്പാക്കണം. മരങ്ങളോ മരച്ചില്ലകളോ വീണ് മരണം, നാശനഷ്ടം ഉണ്ടാകുന്നില്ലെന്ന് സെക്രട്ടറിമാർ ഉറപ്പുവരുത്തണം. വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും കൈവശഭൂമിയിലെ അപകടകരമായി നിൽക്കുന്ന മരങ്ങൾ, മരച്ചില്ലകൾ കണ്ടെത്തി മുറിച്ചു മാറ്റാനുള്ള അടിയന്തര നടപടി അതത് വകുപ്പുകളും ഏജൻസികളും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും സ്വീകരിച്ച് അപകടഭീഷണി ഒഴിവായി എന്ന് ഉറപ്പു വരുത്തണം. ഈ പ്രവൃത്തിക്കായുള്ള തുക അതാത് വകുപ്പുകൾ കണ്ടെത്തണം. മരങ്ങൾ/ചില്ലകൾ മുറിച്ചു മാറ്റുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അടിയന്തരമല്ലാത്ത സാഹചര്യത്തിൽ ട്രീ കമ്മിറ്റി ശുപാർശ ഉണ്ടെങ്കിൽ മാത്രമേ മരങ്ങൾ/ചില്ലകൾ മുറിക്കാവൂ. 

അപകടകരമെന്നും അടിയന്തരമായി മാറ്റേണ്ടതെന്നും കണ്ടെത്തുന്ന മരങ്ങൾ/ മരച്ചില്ലകൾ മുറിക്കുവാനുള്ള അനുമതി നൽകുന്നതിനു പ്രാദേശികമായി അതാത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ, പ്രദേശത്തെ വനം റേഞ്ച് ഓഫീസർ എന്നിവർ അടങ്ങുന്ന ഒരു കമ്മിറ്റിയെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് പ്രകാരം ചൂമതലപ്പെടുത്തിയിട്ടുണ്ട്. കമ്മിറ്റിയുടെ ശുപാർശയ്ക്ക് വിധേയമായി അടിയന്തരമായി മുറിക്കേണ്ട മരങ്ങൾ/ ചില്ലകൾ ഉടൻതന്നെ മുറിക്കുവാനുള്ള നടപടികൾ അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ സ്വീകരിക്കേണ്ടതാണ്. അതാത് വർഷം പഞ്ചായത്തി രാജ് ആക്ട്, സെക്ഷൻ 238 പ്രകാരം അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റാൻ ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപയുടെ പദ്ധതി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഉണ്ടാക്കേണ്ടതാണ്. തദേശ സ്ഥാപന പരിധിയിലെ (വകുപ്പ്, സ്ഥാപനം എന്നീ വകഭേദം ഇല്ലാതെ) എല്ലാ പ്രദേശത്തെയും മരങ്ങൾ ആവശ്യാനുസരണം കോതുവാനും, മുറിച്ച് മാറ്റാനും ആയിരിക്കണം ഈ പദ്ധതി. അടിയന്തര സാഹചര്യങ്ങളിൽ മരങ്ങൾ/ ചില്ലകൾ മുറിച്ചു മാറ്റുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്കും മറ്റു വകുപ്പുകൾക്കും ആവശ്യമായ സഹായ സഹകരണം അഗ്നിശമന രക്ഷാസേന, പോലീസ്, കെഎസ്ഇബി തുടങ്ങിയ വകപ്പുകൾ/ ഏജൻസികൾ കൃത്യമായി ലഭ്യമാക്കേണ്ടതാണെന്നും ജില്ലാ കലക്ടർ നിർദേശിച്ചു. 

Kerala State - Students Savings Scheme

TOP NEWS

July 20, 2025
July 20, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.