Janayugom Online
urjit-patel

ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലിന്റെ രാജി 19ന് ഉണ്ടായേക്കും

Web Desk
Posted on November 07, 2018, 3:56 pm

ന്യൂഡല്‍ഹി: അടുത്ത ബോര്‍ഡ് മീറ്റിംഗിനുശേഷം നവംബര്‍ 19ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് രാജിയെന്ന് മണിലൈഫ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ശാരീരിക പ്രശ്‌നങ്ങളാണ് രാജിയ്ക്ക് കാരണമെന്ന് ഊര്‍ജ്ജിത് പട്ടേല്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രതിഛായ മോശമാകാതെയിരിക്കാനാണ് രാജിയെന്നും റിപ്പോര്‍ട്ടുണ്ട്.
ദീര്‍ഘനാളായി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല. റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യത്തിലും സ്വയംഭരണത്തിലും കൈകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണങ്ങളുണ്ട്.