Web Desk

മുംബൈ

November 29, 2020, 7:19 pm

നടി ഊര്‍മിള മദോണ്ഡ്കര്‍ കോണ്‍ഗ്രസ് വിട്ട് ശിവസേനയിലേക്ക്

Janayugom Online

കോണ്‍ഗ്രസ് വിട്ട് നടി ഊര്‍മിള മദോണ്ഡ്കര്‍ ശിവസേനയിലേയ്ക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു ഊര്‍മ്മിള മണ്ഡോദ്കര്‍.

2019 ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഊര്‍മ്മിള കോണ്‍ഗ്രസ് വിട്ടിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്കുളളില്‍ എതിര്‍പ്പുകളും വിമര്‍ശനകളും ഉയര്‍ന്നതോടെയാണ് ഊര്‍മ്മിള സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നു തന്നെ പിൻവലിയുകയായിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 ന് ഊര്‍മിളയെ നിയമസഭാ കൗണ്‍സിലേക്ക് ശിവസേന നാമനിര്‍ദേശം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉടൻ തീരുമാനമെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

ENGLISH SUMMARY: Urmi­la math­ond­kar joins shivasena

YOU MAY ALSO LIKE THIS VIDEO