18 April 2024, Thursday

Related news

March 2, 2024
March 2, 2024
February 29, 2024
December 18, 2023
December 11, 2023
July 14, 2023
May 7, 2023
May 6, 2023
February 6, 2023
October 19, 2022

അറബ് ലോകവും കേരളവും തമ്മിലുള്ള ബന്ധം പറയുന്ന ‘ഉരു’ ഉടന്‍ ഒടിടി റിലീസ്

Janayugom Webdesk
October 29, 2021 11:42 am

മാമുക്കോയ വ്യത്യസ്ത വേഷത്തിൽ അഭിനയിച്ച ‘ഉരു’ എന്ന സിനിമ പറയുന്നത് അറബ് ലോകവും കേരളവും തമ്മിലുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബന്ധത്തിന്‍റെ കൂടി കഥയാണെന്ന് അണിയറ പ്രവര്‍ത്തകര്‍. മാധ്യമപ്രവർത്തകൻ ഇ എം അഷ്‌റഫ് രചനയും സംവിധാനവും നിർവഹിച്ച ‘ഉരു’ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസിന് തയാറെടുക്കുകയാണ്. ബേപ്പൂരിലെ ഉരു നിര്മാണത്തൊഴിലുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ കഥ യാണ് ചിത്രം പറയുന്നത്.

മലയാള സിനിമയില്‍ ഇതുവരെ എത്തിയിട്ടില്ലാത്ത പ്രമേയം വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുകയാണ് ‘ഉരു’വില്‍ ചെയ്തിട്ടുള്ളതെന്ന് നിര്‍മാതാവ് മന്‍സൂര്‍ പള്ളൂര്‍ പറയുന്നു. നഷ്ടപ്പെടാത്ത മാനുഷിക മൂല്യങ്ങളുടെ കഥ കൂടിയാണ് ചിത്രം പറയുന്നതെന്നും അറബ് ലോകത്തിന്‍റെ നന്മകളെ പോസിറ്റിവായി അവതരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂത്താശാരിയായിയാണ് മാമുക്കോയ അഭിനയിക്കുന്നത്. മരത്തടി മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്ത മാമുക്കോയ തന്‍റെ ജീവിതാനുഭവങ്ങൾ കൂടി ഉരു വിൽ പങ്കുവെക്കുന്നു. മാമുകോയയ്ക്കു പുറമെ കെ യു മനോജ് , മഞ്ജു പത്രോസ് , അർജുൻ , ആൽബർട്ട് അലക്സ് അനിൽ ബാബു. അജയ് കല്ലായി , രാജേന്ദ്രൻ തായാട്ട് , ഉബൈദ് മുഹ്‌സിൻ , ഗീതിക , ശിവാനി ‚ബൈജു ഭാസ്കർ , സാഹിർ പി കെ , പ്രിയ , എന്നിവരാണ് അഭിനേതാക്കൾ.

എഡിറ്റിംഗ് നിര്‍വഹിച്ചത് ഹരി ജി നായരാണ്, ശ്രീകുമാർ പെരുമ്പടവം ഛായാഗ്രഹണം, കമൽ പ്രശാന്ത് സംഗീത സംവിധാനം, ഗാന രചന പ്രഭാവർമ. എ സാബു , സുബിൻ എടപ്പകത്തു എന്നിവരാണ് സാം പ്രൊഡക്ഷന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ സഹ നിർമാതാക്കൾ .

 

Eng­lish Summary:‘Uru’, which talks about the rela­tion­ship between the Arab world and Ker­ala, will be released soon

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.