Web Desk

June 25, 2020, 9:57 am

അതെല്ലാം തുടങ്ങിയത് മനോജ് കെ ജയന്റെ വീട്ടിൽ വച്ച്: ആത്മകഥയിൽ എല്ലാം തുറന്നെഴുതാൻ ഉർവ്വശി

Janayugom Online

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു മനോജ് കെ ജയനും ഉർവശിയും. ഒന്നിച്ചഭിനയിച്ചിലൂടെ പ്രണയത്തിലായവരാണ് മനോജ് കെ ജയനും ഉർവശിയും. 1999 ൽ ആ പ്രണയം വിവാഹത്തിന് വഴിമാറി. എന്നാൽ എട്ട് വർഷം മാത്രമേ ആ ദാമ്പത്യം നീണ്ടു പോയുള്ളൂ. 2008 ൽ ഇരുവരും വിവാഹ മോചിതരായി. ഉർവശിയ്ക്കും മനോജ് കെ ജയനും 2001 ലാണ് മകൾ ജനിച്ചത്.

വിവാഹ മോചനത്തിന് ശേഷം ആരുടെ കൂടെ പോകണം എന്ന ചോദ്യത്തിന് അച്ഛൻ എന്നായിരുന്നു കുഞ്ഞാറ്റ എന്ന മകൾ തേജസ്വിനിയുടെ മറുപടി. ഉർവശിയുമായി വേർപിരിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞപ്പോൾ മനോജ് കെ ജയൻ വേറെ വിവാഹം ചെയ്തു. ആശയുമായുള്ള വിവാഹം 2011 ലാണ് നടന്നത്. 2012 ൽ ഈ ബന്ധത്തിൽ ഒരു മകൻ പിറന്നു. ആറ് വർഷത്തിന് ശേഷം ഉർവശിയും മറ്റൊരു ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു. 2013 ലാണ് ഉർവശി ശിവപ്രസാദിനെ വിവാഹം ചെയ്ത്. ഈ ബന്ധത്തിലും ഉർവശിക്കൊരു മകനുണ്ട്.രണ്ടു പേരും വേർപിരിഞ്ഞു എങ്കിലും എല്ലാ മലയാളികൾക്കും ഇവർ പ്രിയപ്പെട്ട താര ജോഡികൾ തന്നെയാണ്. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് ഉർവശി നൽകിയ അഭിമുഖം സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധേയവാവുകയാണ് വീണ്ടും.

മകളെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. മകൾ കുഞ്ഞാറ്റയെ സിനിമയിൽ അഭിനയിക്കാൻ വിടില്ലെന്നാണ് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി ഉർവ്വശി പറഞ്ഞത്. ഞാൻ സിനിമ ഇഷ്ടപ്പെട്ടു വന്നതല്ല, അതുകൊണ്ടു തന്നെ മകൾ സിനിമയിൽ എത്തുന്നതിനോടു താൽപര്യവും ഇല്ല എന്നായിരുന്നു മറുപടി. എല്ലാവരും ഒരുമിച്ചിരുന്നു ഡ്രിങ്ക്സ് കഴിക്കുന്നതായിരുന്നു അവിടുത്തെ (ഭർതൃവീട്ടിലെ) രീതി. എല്ലാ കാര്യങ്ങളും ഞാൻ തുറന്നെഴുതും അത്രമാത്രം അനുഭവിച്ചു’വെന്നും ഉർവശി പറയുന്നു.

you may also like this video