Thursday
18 Jul 2019

സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പമാണെങ്കില്‍ പ്രാധാന്യം കുറയും; മികച്ചത് ഈ നടനെന്ന് ഉര്‍വ്വശി

By: Web Desk | Sunday 31 March 2019 9:29 PM IST


ഒരു കാലത്ത് മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന നടിയായിരുന്നു ഉര്‍വശി. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച ഉര്‍വശി നിരവധി കരുത്തുറ്റ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരേ സമയം മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ മൂന്ന് നായകന്മാരുടെ തിരക്കഥ മുന്നില്‍ വന്നാല്‍ ഏത് സിനിമ തെരഞ്ഞെടുക്കും എന്ന് ഒരു അഭിമുഖ പരിപാടിയില്‍ ചോദിക്കവേ ഉര്‍വശി സുരേഷ് ഗോപി ചിത്രം തെരഞ്ഞെടുക്കുമെന്നായിരുന്നു മറുപടി നല്‍കിയത്. അതിന്റെ കാരണവും ഉര്‍വശി തന്നെ പറയുന്നു.

‘സുരേഷ് ഗോപിയുടെ നായികയായാല്‍ വളരെ പ്രാധാന്യമുള്ള റോള്‍ ആയിരിക്കും എനിക്ക് കിട്ടുന്നത്. മമ്മുക്കയും ലാലേട്ടനും ഒരു സൂപ്പര്‍ താര ഇമേജിനപ്പുറം നില്‍ക്കുന്നതിനാല്‍ അവരെ ഡിപന്‍ഡ് ചെയ്യുന്ന കഥാപാത്രമായിരിക്കും. സുരേഷ് ചേട്ടനാണെങ്കില്‍ എനിക്കും താരപരിവേഷവും നായികാപ്രാധാന്യവും ഉണ്ടായിരിക്കും, ‘ഉര്‍വശി വ്യക്തമാക്കുന്നു.

Related News