Wednesday
20 Feb 2019

ഇന്ത്യൻ വംശജ യുഎസ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി

By: Web Desk | Friday 8 September 2017 11:04 AM IST

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ഇന്ത്യൻ വംശജ മനീഷ സിംഗിനെ നാമനിർദേശം ചെയ്യാനുള്ള തന്റെ ഉദ്ദേശ്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. സാമ്പത്തിക കാര്യവകുപ്പിൻറെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കും മനീഷ സിംഗ്. സെനറ്റർ ഡാൻ സള്ളിവന്റെ ചീഫ് കൗൺസലും സീനിയർ പോളിസി ഉപദേശകയുമാണ് മനീഷ സിംഗ് ഇപ്പോൾ. ജനുവരി മുതൽ സാമ്പത്തിക കാര്യവകുപ്പിൻറെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

45 കാരിയായ സിംഗ് ഫ്ലോറിഡ നിവാസിയാണ്. ബ്യൂറോ ഓഫ് എകണോമിക് എനർജി ആന്റ് ബിസിനസ് അഫയേഴ്സ് ലെ സ്റ്റേറ്റ് ഡപ്യൂട്ടി അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായും സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയിലെ മുതിർന്ന സഹായിയായിയുമായി പ്രവർത്തിച്ചുട്ടുണ്ട് .

ഫ്ലോറിഡ കോളേജ് ഓഫ് ലോ യൂണിവേഴ്സിറ്റിയിലെ അമേരിക്കൻ സർവകലാശാല വാഷിങ്ടൺ കോളേജ് ഓഫ് ലോയിൽ നിന്നും ഇന്റർനാഷണൽ ലീഗൽ സ്റ്റഡീസിൽ എൽ.എൽ.എം ബിരുദം നേടി. മിയാമി സർവകലാശാലയിൽ നിന്ന് ബി.എ പൂർത്തിയാക്കി. ഫ്ലോറിഡ, പെൻസിൽവാനിയ, കൊളംബിയ എന്നിവിടങ്ങളിൽ നിയമം പ്രാക്ടീസ് ചെയ്യാൻ സിംഗ് ലൈസൻസ് നേടിയിട്ടുണ്ട്. ഉത്തർപ്രദേശിലെ സ്വദേശിയാണ്.