Web Desk

വാഷിങ്ടണ്‍

March 17, 2020, 9:32 am

കൊറോണയ്ക്കെതിരെ വാക്‌സിൻ പരീക്ഷണവുമായി അമേരിക്ക

Janayugom Online

ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ വൈറസിനെ പിടിച്ചു കെട്ടാൻ വാക്സിൻ പ്രയോഗവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നു. വാക്‌സിൻ മനുഷ്യരിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങി. 18 നും 55 നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് അമേരിക്ക വാക്‌സിൻ പരീക്ഷിക്കുന്നതെന്ന് യൂ എസ് നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഹെൽത്ത് അറിയിച്ചു.

mRNA ‑1273 എന്നാണ് കൊറോണ വാക്‌സിന്റെ കോഡ് നാമം. യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഹെൽത്തിലെ ശാസ്ത്രജ്ഞന്മാരും മാസച്യുസെറ്റ്സിലെ കംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഡേർണ എന്ന ബയോടെക്നോളജി കമ്പനിയിലെ വിദഗ്ദ്ധരും ചേർന്നാണ് പുതിയ കൊറോണ വാക്സിൻ വികസിപ്പിക്കുന്നത്.

തിങ്കളാഴ്ചയാണ് ആദ്യത്തെയാളിൽ വാക്‌സിൻ പ്രയോഗിച്ചതെന്നും പരീക്ഷണം ആറാഴ്ചയോളം നീളുമെന്നും യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഹെൽത്ത് അധികൃതർ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വേഗമേറിയ വാക്‌സിൻ പരീക്ഷണമാണിതെന്നും എത്രയും വേഗം ഇതിന്റെ ഫലം വരുമെന്ന് പ്രതിക്ഷിക്കുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

ENGLISH SUMMARY: us begins first human tri­al of coro­na virus vaccine

YOU MAY ALSO LIKE THIS VIDEO