കോവിഡ് കാലത്ത് കേരളത്തിൽ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യു എസ് പൗരൻ ഹൈക്കോടതിയെ സമീപിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ കേരളം അമേരിക്കേകൾ ഒരുപാട് മുന്നിലാണെന്ന് യു എസ് പൗരനായ ടെറി ജോൺ അഭിപ്രായപ്പെടുന്നു.
ലോകമെമ്പാടും കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിൽ അഭയം പ്രാപിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ, ടൂറിസ്റ്റ് വിസയിൽ കേരളത്തിലെത്തിയ ടെറിക്ക് കേരളത്തിൽ നിന്ന് ഇപ്പോൾ മടങ്ങാൻ മനസ്സ് അനുവദിക്കുന്നില്ല. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം നമ്പർ വൺ എന്നാണ് ടെറിയുടെ അഭിപ്രായം.
ആരോഗ്യവും ഇപ്പോഴത്തെ പ്രതിസന്ധിയും കണക്കിലെടുത്ത് വിസയുടെ കാലാവധി ആറ് മാസം കൂടി നീട്ടണമെന്നാണ് എഴുപത്തിനാലുകാരനായ ടെറി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വാഷിങ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എമിരിറ്റസ്സ് പ്രൊഫസറാണ് ടെറി. കേരളത്തിലെ നാടക വേദികളെക്കുറിച്ച് പഠിക്കുന്നതിനും പുസ്തകമെഴുതുന്നതിനുമായി കേരളത്തിലെത്തിയ ടെറി കൊച്ചി പനമ്പള്ളി നഗറിലാണ് ഇപ്പോൾ താമസിക്കുന്നത്. ലോക്ക് ഡൗണിന്റെ ഏറിയ പങ്കും വളർത്തുനായ്ക്കളായ റാണിക്കും പദ്മിനിക്കും ഒപ്പമാണ് ടെറി ചെലവിടുന്നത്. മെയ് പതിനേഴിനാണ് ടെറിയുടെ വിസ കാലാവധി അവസാനിക്കുന്നത്.
ENGLISH SUMMARY: US citizen wants to continue on Kerala
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.