യുഎസ് വന്‍കിട കമ്പനിയായ ഇന്റല്‍ ജിയോയിൽ നിക്ഷേപം നടത്തും

Web Desk

ന്യൂഡല്‍ഹി

Posted on July 03, 2020, 2:49 pm

യുഎസ് വന്‍കിട കമ്പനിയായ ഇന്റല്‍ ജിയോയിൽ നിക്ഷേപം നടത്തുമെന്ന് ധാരണയായി. ഇന്റലിന്റെ നിക്ഷേ വിഭാഗമായ ഇന്റല്‍ ക്യാപിറ്റലാണ് 1894.5 കോടിയുടെ നിക്ഷേപം നടത്തുക.

ഇതിലൂടെ 0.39ശതമാനത്തിന്റെ ഉടമസ്ഥതാവകശം ജിയോ പ്ലാറ്റ്‌ഫോമില്‍ ഇന്റലിന് ലഭിക്കും. ലോക്ഡൗണിനു ശേഷം പന്ത്രണ്ട് വിദേശ നിക്ഷപമാണ് ജിയോയ്ക്ക് ലഭിച്ചത്. ഫെയ്‌സ്ബുക്ക്, കെ കെ ആര്‍ ജനറല്‍, അറ്റ്‌ലാന്റിക്ക് വിസ്റ്റ ഇക്വിറ്റി തുടങ്ങിയ സ്ഥാപനങ്ങളും ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു.

ഇതോടെ ജിയോയിലെ മൊത്തം വിദേശ നിക്ഷേപം 1,17,588.45 കോടി രൂപയായി ഉയര്‍ന്നു.ജിയോ പ്ലാറ്റ്‌ഫോംസിന്റെ മൊത്തംമൂല്യം 5.16 ലക്ഷംകോടിയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ജിയോ പ്ലാറ്റ്‌ഫോമിലുള്ള 25.09ശതമാനം ഉടമസ്ഥതാവകാശമാണ് നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടിവരിക. 27 ഡിസംബര്‍ 2015 ല്‍, ധീരുഭായ് അംബാനിയുടെ 83-ാം ജന്മദിന വാര്‍ഷികത്തില്‍ ആണ് ജിയോ ആദ്യ ബീറ്റാ വേര്‍ഷന്‍ ആരംഭിച്ചത്.

Eng­lish sum­ma­ry; US com­pa­ny to invest in Jio

You may also like this video: