
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസിലെ 47 അംഗങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും, വിദേശ സെക്രട്ടറി മാര്‍ക്കോ റൂബീയോക്കും കത്തയച്ചു. റബേക്ക എ ബലിന്റ് , ഡൊണാള്‍ഡ് ബെയെര്‍ , ഡാനി ഡേവിസ് റോഖന്ന തുടങ്ങിയ ഡെമോക്രാറ്റിക് അംഗങ്ങളാണ് കത്തയച്ചത് .
ബ്രിട്ടൻ, ഫ്രാൻസ്, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ പലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിച്ചതിന് പിന്നാലെയാണ് കത്തയച്ചത്. 150ലധികം രാജ്യങ്ങൾ നിലവിൽ പലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിക്കുന്നുണ്ട്. ഒരു രാഷ്‌ട്രമായി നിലകൊള്ളാനുള്ള പലസ്‌തീന്റെ അവകാശങ്ങൾക്കുനേരെ ഇനിയും മുഖം തിരിച്ച് നൽക്കാനാകില്ല. പലസ്തീൻ ജനതയുടെ അന്തസ്സിനും അവകാശങ്ങൾക്കുംവേണ്ടി നിലകൊള്ളേണ്ട സമയമാണിത്.
ലോകമാകെ പലസ്‌തീന്റെ അവകാശങ്ങളെ പിന്തുണയ്ക്കുന്പോൾ അമേരിക്ക മാറിനിൽക്കുന്നത് ധാർമികതയല്ല. ഗാസയിലെ അധികാരത്തിൽനിന്ന് ഹമാസിനെ നിരായുധീകരീച്ച് നീക്കം ചെയ്യണം. എന്നാൽ ഇസ്രയേൽ-–ഹമാസ് യുദ്ധത്തിന് അടിസ്ഥാനമായ അനീതി പരിഹരിക്കാതിരിക്കാനാകില്ലെന്നും കത്തിൽ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.