ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടി യുഎസ് സര്‍ക്കാരിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. വ്യാജ ഏറ്റുമുട്ടലുകള്‍, പീഡനം, ഏകപക്ഷീയമായ അറസ്റ്റ്, ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍, മാധ്യമ സ്വാതന്ത്ര്യം ഹനിക്കല്‍ തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിച്ചു വരുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആശങ്ക പ്രകടിപ്പിച്ച് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
പൊലീസിന്റെ നികൃഷ്ടമായ പെരുമാറ്റവും ശിക്ഷയും, കഠിനവും ജീവന് ഭീഷണിയുമുള്ള ജയിൽ വ്യവസ്ഥകൾ തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ആന്റണി ബ്ലിങ്കന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മുൻകാലങ്ങളിൽ യുഎസ് സർക്കാരിന്റെ സമാന റിപ്പോർട്ടുകൾ ഇന്ത്യ തള്ളിയിരുന്നു. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സ്ഥാപിതമായ ജനാധിപത്യ സമ്പ്രദായങ്ങളും സ്ഥാപനങ്ങളും ഇന്ത്യയിലുണ്ടെന്നാണ് കേന്ദ്രസർക്കാർ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചത്.
ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങൾ, സമാധാനപരമായി ഒത്തുകൂടാനുള്ള സ്വാതന്ത്ര്യത്തിന്മേലുള്ള ഇടപെടൽ, ആഭ്യന്തര, അന്തർദേശീയ മനുഷ്യാവകാശ സംഘടനകള്‍ക്കെതിരെ നടത്തുന്ന വേട്ട തുടങ്ങിയവയും പുതിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഗാർഹിക പീഡനം, ലൈംഗിക അതിക്രമം, ജോലിസ്ഥലത്തെ അക്രമം, നേരത്തെയുള്ളതും നിർബന്ധിതവുമായ വിവാഹം, ലിംഗാധിഷ്‌ഠിത അക്രമങ്ങളുടെ അന്വേഷണത്തിന്റെ അഭാവം തുടങ്ങിയവയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാജ്യത്തെ പൗരന്മാര്‍ പൊതുവെ അഭിപ്രായ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ദേശീയ താല്പര്യങ്ങളുടെ പേരില്‍ സർക്കാർ സമൂഹ മാധ്യമങ്ങളുടെ ഉള്ളടക്കം പോലും നിയന്ത്രിക്കുന്നത് തുടരുന്നുവെന്നും യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമൻ റൈറ്റ്സ് ആന്റ് ലേബർ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നേരത്തെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 10നാണ് യുഎന്‍ അവസാനമായി ഇന്ത്യയുടെ മനുഷ്യാവകാശ റെക്കോഡ് പുറത്തുവിട്ടത്. ഇതില്‍ 340 ശുപാര്‍ശകളും മുന്നോട്ടുവച്ചിരുന്നു. സാമൂഹിക സംഘടനകള്‍ക്കുമേലുള്ള കർശന നിയന്ത്രണങ്ങൾ, എന്‍ജിഒകളുടെ വിദേശ ധനസഹായ ലൈസൻസുകൾ റദ്ദാക്കൽ, പത്രപ്രവർത്തകർക്കും മതന്യൂനപക്ഷങ്ങൾക്കുമെതിരെയുള്ള യുഎപിഎയുടെ വ്യാപകമായ ഉപയോഗം, അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യുഎന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
English Summary : US documents ‘record human rights violations’ in india
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.