കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യയ്ക്ക് 5.6 ലക്ഷം യുഎസ് ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. കൊറോണ വൈറസ് ബാധിതരുടെ ചികിത്സ, ബോധവൽക്കരണം, വൈറസ് വ്യാപനം തടയുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങൾ വിപുലപ്പെടുത്തുക തുടങ്ങിയ മേഖലകളിൽ ധനവിനിയോഗം നടത്തുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ അറിയിച്ചു.
ആഗോളതലത്തിൽ കൊറോണ വൈറസിനെ ചെറുക്കുന്നതിനായി 280 കോടി യുഎസ് ഡോളറിന്റെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 140 കോടി യുഎസ് ഡോളറും ആരോഗ്യപ്രവർത്തനങ്ങൾക്ക് നൽകാനാണ് ഉദ്ദേശിച്ചിരിക്കുന്നത്, കഴിഞ്ഞ 20 വർഷമായി അമേരിക്ക ഇന്ത്യയ്ക്ക് ഇത്തരം മേഖലകളിൽ സഹായം നൽകി വരുകയാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
കൊറോണ വൈറസ് തടയുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും മറ്റു സാമ്പത്തിക സംവിധാനങ്ങൾ മെച്ചപ്പെടുത്തന്നതിനും തുക ഉപയോഗപ്പെടുത്താൻ കഴിയും. ലോകമെമ്പാടുമുള്ള ബഹുരാഷ്ട്ര കമ്പനികൾക്കും എൻജിഒകൾക്കും ഇതുവരെ യുഎസ് നൽകിയിട്ടുള്ള ധനസഹായങ്ങളേക്കാൾ ഉയർന്നതാണ് ഇന്ത്യയ്ക്ക് നൽകിയത്.
ദക്ഷിണേഷ്യയിൽ, അഫ്ഗാനിസ്ഥാൻ (18 ദശലക്ഷം ഡോളർ), ബംഗ്ലദേശ് (9.6 ദശലക്ഷം ഡോളർ), ഭൂട്ടാൻ (500,000 ഡോളർ), നേപ്പാൾ (1.8 ദശലക്ഷം ഡോളർ), പാകിസ്ഥാൻ (9.4 ദശലക്ഷം ഡോളർ), ശ്രീലങ്ക (1.3 ദശലക്ഷം ഡോളർ) എന്നിങ്ങനെയാണ് ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് യുഎസ് പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.