6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

September 19, 2024
March 17, 2024
February 22, 2024
January 13, 2024
December 30, 2023
December 29, 2023
December 6, 2023
November 29, 2023
November 20, 2023
October 22, 2023

തൊഴില്‍ വിസയ്ക്കുള്ള വ്യക്തിഗത അഭിമുഖം യുഎസ് ഒഴിവാക്കുന്നു

Janayugom Webdesk
വാഷിങ്ടണ്‍
December 24, 2021 9:57 pm

എച്ച് 1ബി ഉൾപ്പെടെയുള്ള തൊഴിൽ വിസകൾ അനുവദിക്കുന്നതിന് മുന്‍പായി നടത്തുന്ന വ്യക്തിഗത അഭിമുഖം അടുത്തവര്‍ഷം മുതൽ താല്കാലികമായി യുഎസ് ഒഴിവാക്കി. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം. 2022 ഡിസംബർ 31 വരെ വ്യക്തിഗത അഭിമുഖം ഒഴിവാക്കിയായിരിക്കും വിസ അനുവദിക്കുക. എച്ച് 1ബി, എച്ച് 3എൽ, ഒ, പി, ക്യൂ എന്നീ വിഭാഗത്തിൽപ്പെട്ട വിസകൾക്കുള്ള അപേക്ഷകർ യുഎസ് കോൺസുലേറ്റിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കേണ്ടതില്ല. വിസ ലഭിക്കുന്നതിനുള്ള അവസാന കടമ്പയാണ് ഈ അഭിമുഖം.

സാങ്കേതിക സൈദ്ധാന്തിക രംഗത്തു വൈദഗ്ധ്യമുള്ള മറ്റു രാജ്യക്കാർക്ക് യുഎസ് നൽകുന്ന നോൺ ഇമിഗ്രന്റ് വിസയാണ് എച്ച്1ബി. ഐടി കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് ഏറെയും ഇതിന്റെ ഗുണഭോക്താക്കൾ. മറ്റ് ഇമിഗ്രന്റ് ഇതര വിസകളായ എച്ച്2 , എഫ്, എം, ജെ തുടങ്ങിയവയ്ക്ക് അഭിമുഖം ഒഴിവാക്കാനുള്ള തീരുമാനം 2022 ഡിസംബർ 31വരെ നീട്ടിയതായും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഉത്തരവിൽ പറയുന്നു. അതേസമയം അടിയന്തര സാഹചര്യമുണ്ടായാല്‍ അപേക്ഷകരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടും.

eng­lish sum­ma­ry; US excludes per­son­al inter­view for work visa

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.