Saturday
16 Feb 2019

വെനസ്വേലയില്‍ പൊതുതെരഞ്ഞടുപ്പ് നടത്തണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അമേരിക്ക

By: Web Desk | Monday 11 February 2019 5:52 PM IST

വാഷിങ്ടണ്‍ : അധികാരമാറ്റവും രാഷ്ട്രീയ അനിശ്ചിതത്വവും നിലനില്‍ക്കുന്ന വെനസ്വേലയില്‍ പൊതുതെരഞ്ഞടുപ്പ് നടത്തണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം വഴി അമേരിക്ക ആവശ്യപ്പെട്ടു. വെനസ്വേലയില്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്നത് ദേശിയ അസംബ്ലി മാത്രമാണ്. എത്രയും പെട്ടെന്ന് അന്താരാഷ്ട്ര നിരീക്ഷണത്തിലുള്ള സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തണം. ഇതിനായി യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് തന്റെ അധികാരം ഉപയോഗിക്കണമെന്നും യുഎസ് പ്രമേയത്തില്‍ പറയുന്നു.

സുരക്ഷാ കൗണ്‍സിലില്‍ വീറ്റോ അധികാരം ഉപയോഗിച്ച് റഷ്യയും ചൈനയും പ്രമേയത്തെ എതിര്‍ക്കുമെന്നാണ് നയതന്ത്രജ്ഞര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ മേയില്‍ അന്താരാഷ്ട്ര നീരീക്ഷണത്തില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 67.4 ശതമാനം വോട്ട് നേടിയാണ് മഡൂറോ അധികാരത്തിലേറിയത്.

വെനസ്വേലന്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി് ജൂവാന്‍ ഗൂഅയിഡോ അമേരിക്കയുടെ പിന്തുണയോടെ ഇടക്കാല പ്രസിഡന്റായി സ്വയം അവരോധിച്ചിരുന്നു. ഇതിനുപിന്നാലെ മഡൂറോ സര്‍ക്കാരിനെ താഴെയിറക്കാന്‍ തീവ്രശ്രമമാണ് അമേരിക്ക നടത്തുന്നത്.

Related News