അമേരിക്ക ചാന്ദ്രദൗത്യം വിജയിപ്പിച്ചത് ഏകാദശിയില്‍: സംഭാജി ഭിഡെ

Web Desk
Posted on September 11, 2019, 8:15 am

പൂനെ: അമേരിക്ക 39-ാം ശ്രമത്തിലാണ് ചാന്ദ്രദൗത്യം വിജയിപ്പിച്ചെടുത്തതെന്നും ഏകാദശിയില്‍ വിക്ഷേപണം നടത്തിയതാണ് അത് വിജയിക്കാന്‍ കാരണമായതെന്നും മുന്‍ ആര്‍എസ്എസ് നേതാവ് സംഭാജി ഭിഡെ പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പദ്ധതി പൂര്‍ണ വിജയത്തിലേക്കെത്താന്‍ സാധിക്കാത്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സോളാപുരില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ’38 തവണ നേരത്തെ അമേരിക്ക ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആവര്‍ത്തിച്ചുള്ള പരാജയത്തെ തുടര്‍ന്ന് സമയം ഗണിച്ച് നോക്കിയുള്ള ഇന്ത്യന്‍ സംവിധാനം തിരഞ്ഞെടുക്കാമെന്ന് ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് 39-ാമത്തെ ശ്രമത്തില്‍ അമേരിക്കക്കാര്‍ വിജയിച്ചു. ഏകാദശി ദിനത്തിലാണ് അവര്‍ 39-ാം പേടകം വിക്ഷേപിച്ചതെന്നും’ ഭിഡെ പറഞ്ഞു.