Web Desk

ഇ​ന്ത്യാ​ന

January 25, 2020, 12:32 pm

അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ത​ടാ​ക​ത്തി​ൽ മ​രി​ച്ച നിലയിൽ

Janayugom Online

അ​മേ​രി​ക്ക​യിൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നിയെ കാമ്പ​സി​നു​ള്ളി​ലെ ത​ടാ​ക​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. അ​മേ​രി​ക്ക​യിലെ ഇ​ന്ത്യാ​ന​യി​ൽ യൂ​ണി​വേ​ഴ്​സി​റ്റി ഓ​ഫ് നോ​ട്ട​ർ​ഡാം സീ​നി​യ​ർ വി​ദ്യാ​ർ​ഥി​നി​യാ​യ ആ​ൻ റോ​സ് ജെ​റി (21)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ത​ടാ​ക​ത്തി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. കാമ്പ​സി​നു സ​മീ​പ​മു​ള്ള സെ​ൻറ് മേ​രി​സ് ത​ടാ​ക​ത്തി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹം മി​നി​സോ​ട്ട​യി​ൽ നി​ന്നു​ള്ള ആ​ൻ റോ​സി​ൻറേ​താ​ണെ​ന്നു യൂ​ണി​വേ​ഴ്​സി​റ്റി പ്ര​സി​ഡ​ൻറ് സ്ഥിരീകരിച്ചു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മു​ത​ൽ ആ​ൻ റോ​സിനെ കാ​ണാ​താ​യിരുന്നു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് കാമ്പ​സി​നു സ​മീ​പ​മു​ള്ള കോ​ൾ​മാ​ൻ മോ​ർ​സി​ലാ​ണ് ഇ​വ​രെ അ​വ​സാ​ന​മാ​യി കാ​ണു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ആ​ൻ റോ​സി​നെ ക​ണ്ടെ​ത്തു​ന്ന​തി​ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി റെ​ഡ് അ​ലെ​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നാഷനല്‍ മെറിറ്റ് സ്കോളര്‍ഷിപ്പ് നേടിയിട്ടുള്ള ആന്‍ റോസ് ഓടക്കുഴല്‍ വിദഗ്ധയുമായിരുന്നു. എറണാകുളം സ്വദേശികളാണ് മാതാപിതാക്കള്‍. ആ​ൻ റോ​സിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

YOU MAY ALSO LIKE THIS VIDEO