June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

ഇന്ത്യ പച്ചക്കൊടികാട്ടിയാൽ വാക്സിൻ അയക്കുമെന്ന് യുഎസ്

By Janayugom Webdesk
July 14, 2021

ഇന്ത്യയിലേക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ കയറ്റി അയക്കുന്നതിന് സര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് അമേരിക്കൻ അധികൃതര്‍. ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നൽകുകയാണെങ്കിൽ വാക്‌സിന്‍ കയറ്റി അയക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ഇതിനകം നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അമേരിക്ക വാക്‌സിന്‍ അയച്ചിട്ടുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍ ചില നിയമപരമായ തടസ്സങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

80 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് നേരത്തെ അമേരിക്ക അറിയിച്ചിരുന്നു. ഇതില്‍ ഇന്ത്യക്കായി മാറ്റിവച്ചിരിക്കുന്നത് മോഡേണയുടെയും ഫൈസറിന്റെയും 3–4 ദശലക്ഷം വാക്‌സിനാണ്. എന്നാല്‍ രണ്ട് വാക്‌സിനുകള്‍ക്കും ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതിയില്ലാത്തതിനാല്‍ ഇത് ഇന്ത്യയിലേക്ക് കയറ്റി അയക്കാനാവില്ല.
വാക്‌സിന്‍ അയക്കുന്നതിനു മുമ്പ് ഓരോ രാജ്യവും അവരുടെ നിയമങ്ങള്‍ അതിനനുസരിച്ച് മാറ്റേണ്ടതുണ്ട്. 

വാക്‌സിന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ അല്പം കൂടി സാവകാശം എടുക്കാനാണ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് പ്രൈസ് പറഞ്ഞു. ഇന്ത്യ നിയമതടസ്സങ്ങള്‍ പരിഹരിക്കുന്നതോടെ വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ഇതുവരെ ശ്രീലങ്ക, മാല്‍ദ്വീവ്‌സ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലേക്കായി 40 ദശലക്ഷം ഡോസ് വാക്‌സിനാണ് കയറ്റിയയച്ചിരിക്കുന്നത്. മോഡേണ, ഫൈസര്‍ വാക്‌സിനുകള്‍ക്ക് നിയമപരമായ സംരക്ഷണം വേണമെന്നാണ് കമ്പനികളുടെ ആവശ്യം. 

Eng­lish Sum­ma­ry : us on sup­ply­ing covid vac­cine to india

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.