Web Desk

വാഷിംഗ്ടണ്‍

February 13, 2021, 5:16 pm

വീചാറ്റിനും ടിക്‌ടോക്കിനും എതിരെയുളള നിയമ നടപടി നിര്‍ത്തിവെച്ച് യുഎസ്

Janayugom Online

ചൈനീസ് ആപ്പുകളായ വീചാറ്റിനും ടിക്‌ടോക്കിനും എതിരെയുളള നിയമ നടപടി നിര്‍ത്തിവെച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നാരോപിച്ച് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഈ രണ്ട് ആപ്പുകള്‍ക്കുമെതിരെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

നിരോധന നീക്കള്‍ക്കെതിരെ ഇരു കമ്പിനികളും നിയമപരമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇവ രണ്ടും രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ടോ എന്നതില്‍ പുനഃപരിശോധന നടത്തേണ്ടതുണ്ടെന്ന് കാണിച്ചാണ് ബൈഡൻ ട്രംപ് തുടങ്ങിവെച്ച നടപടിക്രമങ്ങള്‍ നിര്‍ത്തിവെച്ചത്.

ഒന്നെങ്കില്‍ നിരോധനം നേരിടുക അല്ലെങ്കില്‍ ടിക്ടോകിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏഅതെങ്കിലും അമേരിക്കൻ കമ്പിനിക്കള്‍ക്ക് കൈമാറുക എന്ന മുന്നറിയിപ്പാണ് ട്രംപ് ടിക്‌ടോകിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസിന് നല്‍കിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഒറാക്കിള്‍, വാള്‍മാര്‍ട്ട്,തുടങ്ങിയ കമ്പിനികളുമായി ബൈറ്റ്ഡാൻസ് ചര്‍ച്ച നടത്തിയിരുന്നു.

ENGLISH SUMMARY: US PAUSES TIK TOK AND WECHAT BAN

YOU MAY ALSO LIKE THIS VIDEO