August 9, 2022 Tuesday

Related news

August 8, 2022
August 8, 2022
August 3, 2022
July 28, 2022
July 24, 2022
July 23, 2022
July 21, 2022
July 12, 2022
July 12, 2022
July 12, 2022

അമേരിക്കയിൽ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യ വളർച്ചാനിരക്ക്, കാരണം ജനനനിരക്കിലുണ്ടായ ഏറ്റവും വലിയ ഇടിവ്

Janayugom Webdesk
December 31, 2019 11:55 am

വാഷിങ്ടൺ: നൂറ്റാണ്ടിലെ ഏറ്റവും വലിയ ജനസംഖ്യ വളർച്ചാ ഇടിവാണ് 2019ൽ അമേരിക്കയിലുണ്ടായതെന്ന് റിപ്പോർട്ട്. ജനനിരക്കിലുണ്ടായ കുറവും മരണനിരക്കിലെ വർധനയും രാജ്യാന്തര കുടിയേറ്റത്തിലുണ്ടായ മാന്ദ്യവും ഇതിന് കാരണമായെന്ന് അമേരിക്കൻ സെൻസസ് ബ്യൂറോ കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2018–19 വർഷത്തിൽ വെറും അരശതമാനം മാത്രമാണ് ജനസംഖ്യ വർധിച്ചത്. അതായത് വെറും പതിനഞ്ച് ലക്ഷം ജനങ്ങൾ മാത്രമാണ് വര്‍ധിച്ചത്. ഇതോടെ ഇക്കൊല്ലം രാജ്യത്തെ ജനസംഖ്യാനിരക്ക് 3280 ക്ഷമായി. ഒന്നാം ലോകമഹായുദ്ധത്തിൽ അമേരിക്ക പങ്കെടുത്ത 1917–18ന് ശേഷം ആദ്യമായാണ് ഇത്രയും ചുരുങ്ങിയ വളർച്ചാനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ബ്രൂക്കിംഗ് ഇന്‍സ്റ്റിറ്റ്യൂഷനിലെ വില്യം ഫ്രെ ചൂണ്ടിക്കാട്ടുന്നു. പതിറ്റാണ്ടിലാദ്യമായി സ്വഭാവിക വളർച്ച പത്ത് ലക്ഷത്തിൽ താഴെയായി. ജനിക്കുന്നവരുടെ സംഖ്യയും മരിക്കുന്നവരുടെ സഖ്യയും തമ്മിലുളള വ്യത്യാസമാണ് സ്വഭാവിക വർധന. രാജ്യത്തെ വൃദ്ധരുടെ എണ്ണം കൂടിയതാണ് ഈ സ്ഥിതിക്ക് കാരണം. 70നും 80നും ഇടയിൽ പ്രായമുള്ളവരുടെ മരണനിരക്കിൽ വർധനയുണ്ടായിട്ടുണ്ട്. പ്രത്യുല്പാദന ദശയിലുള്ള സ്ത്രീകളിൽ കുട്ടികളുണ്ടാകുന്നത് കുറയുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

നാല് സംസ്ഥാനങ്ങളിൽന സ്വാഭാവിക ഇടിവ് ഉണ്ടായിട്ടുണ്ട്. ജനിക്കുന്നവരെക്കാൾ കൂടുതൽ പേർ മരിക്കുന്ന സ്ഥിതി. വെസ്റ്റ് വെർജിനീയ, മെയ്ൻ, ന്യൂഹാംപ്സ്ഷെയർ, വെർമോണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മരണനിരക്കിൽ വർധനയുണ്ടായത്. ഈ പതിറ്റാണ്ടിലാദ്യമായി പ്യൂർട്ടോ റിക്കോയിൽ ജനസംഖ്യ വർധിച്ചു. സാമ്പത്തിക അരക്ഷിതത്വത്തിനും നിരവധി വർഷങ്ങളായി തുടരുന്ന കൊടുങ്കാറ്റ് ദുരിതത്തിനും ഇടയിലാണ് ഇത്. 340 പേരുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ജനങ്ങൾ ഈ ദ്വീപിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണിത് എന്നതും ശ്രദ്ധേയമാണ്. അമേരിക്കയിലേക്കുള്ള രാജ്യാന്തര കുടിയേറ്റം 595,000ആയി ചുരുങ്ങി. 2016ൽ പത്ത് ലക്ഷമായിരുന്നിടത്ത് നിന്നാണ് ഈ ഇടിവ്. ട്രംപിന്റെ കുടിയേറ്റ നയങ്ങളും രാജ്യത്ത് സാമ്പത്തിക അവസരങ്ങൾ കുറഞ്ഞതും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. ചെറുപ്പക്കാരായ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുകയും അവർക്ക് കുട്ടികളുണ്ടാകുകയും ചെയ്യുമ്പോൾ രാജ്യത്തെ ജനസംഖ്യയ്ക്ക് യുവത്വം കൈവരുമെന്നും ഫ്രെ ചൂണ്ടാക്കാട്ടുന്നു.

ന്യൂയോർക്ക് അടക്കം പത്ത് സംസ്ഥാനങ്ങളിൽ കഴിഞ്ഞ കൊല്ലം ജനസംഖ്യ കുറഞ്ഞു. ന്യൂയോർക്കിൽ 77,000 പേരുടെ കുറവാണുണ്ടായത്. ഇല്ലിനോയ്സിൽ ഇത് 51,000 ആയി. വെസ്റ്റ് വെർജീനിയയിൽ 12,000ത്തിലേറെ പേർ കുറഞ്ഞു. ലൂസിയാനക്ക് 11,000 പേരാണ് നഷ്ടപ്പെട്ടത്. കണക്ടിക്കട്ടിൽ 6,200ഉം മിസിസിപ്പി, ഹവായ്, ന്യൂജഴ്സി, അലാസ്ക, വെർമോണ്ട് തുടങ്ങി സംസ്ഥാനങ്ങളിൽ 5,000ത്തിൽ കുറയാതെയും ജനസംഖ്യ ഇടിഞ്ഞു. 2018–19 കൊല്ലം ദക്ഷിണ മേഖലയിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യാ വളർച്ച ഉണ്ടായത്. 0.8ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. സ്വഭാവിക വളർച്ചക്ക് പുറമെ മറ്റിടങ്ങളിൽ നിന്നുള്ളവർ ഇങ്ങോട്ടേക്ക് എത്തിയതും ഇതിന് കാരണമായി. ഈ പതിറ്റാണ്ടിൽ ആദ്യമായി വടക്ക് കിഴക്കൻ മേഖലയിൽ ജനസംഖ്യ ഇടിഞ്ഞു. 0.1ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ജനങ്ങൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തതാണ് ഇതിന് കാരണമായി പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

you may also like this video

Eng­lish sum­ma­ry: us pop­u­la­tion declines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.