പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. അഹമ്മദാബാദില്‍ ഉച്ചയോടെ വിമാനമിറങ്ങുന്ന ട്രംപിനു വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. നാളെയാണ് ഡല്‍ഹിയില്‍ ഔദ്യോഗിക കൂടിക്കാഴ്ചകള്‍. 36 മണിക്കൂര്‍ നീളുന്ന സന്ദര്‍ശന പരിപാടിക്കായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. അഹമ്മദാബാദ്, ആഗ്ര, ഡല്‍ഹി നഗരങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭാര്യ മെലാനിയ, മകള്‍ ഇവാൻക, മരുമകന് ജാറദ് കഷ്നര്‍ എന്നിവര്‍ക്കുപുറമെ മന്ത്രിമാരും ദേശീയ സുരക്ഷ ഉപദേഷ്ടാവും ട്രംപിനൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്.
നൂറോളം മാധ്യമപ്രവര്‍ത്തകരും അനുഗമിക്കുന്നുണ്ട്. ട്രംപിന്റെ സന്ദര്‍ശനം ചരിത്ര സംഭവമാക്കുന്നതിന് ഇന്ത്യ നൂറുകോടി രൂപയില്പരം മുടക്കിയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. വിമാനത്താവളം മുതല്‍ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം വരെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ട്രംപും പങ്കെടുക്കുന്ന റോഡ് ഷോയോടെയാണ് സ്വീകരണ പരിപാടികള്‍ക്ക് തുടക്കമാകുക. റോഡ് ഷോ കടന്നുപോകുന്ന 9 കിലോമീറ്റര്‍ ദൂരം വിവിധ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങള്‍ അരങ്ങേറും. തുടർന്ന് നടക്കുന്ന നമസ്തേ ട്രംപ് പരിപാടിയിൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം യുഎസ് പ്രസിഡന്റ് നിർവഹിക്കും.
രണ്ടു മണിക്കൂര്‍ നീളുന്ന പരിപാടിയിൽ മോഡിയും ട്രംപും സംയുക്തമായി ജനങ്ങളെ അഭിസംബോധന ചെയ്യും. വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആഗ്രയിലെത്തുന്ന ട്രംപിനെയും കുടുംബത്തെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് സ്വീകരിക്കും. അഞ്ചുമണിക്ക് ട്രംപും മെലാനിയയും താജ്മഹൽ സന്ദർശിക്കും. 45 മിനിട്ടാണ് ഇവർ താജ്മഹലിൽ ചെലവഴിക്കുക. ശേഷം ട്രംപും കുടുംബവും ഡല്‍ഹിയിലേക്ക് പുറപ്പെടും. മൗര്യ ഹോട്ടലിലാണ് താമസം. നാളെ രാവിലെ പത്തിന് യുഎസ് പ്രസിഡന്റും പത്നിയും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും. 11 മണിക്ക് ഇരുവരും രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തും. ഹൈദരാബാദ് ഹൗസാണ് ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്ക് വേദിയാകുന്നത്. ആയുധ കരാറുകള്‍ക്കൊപ്പം പുതിയ ആണവ കരാറുകളും വ്യാപാര കരാറുകളും ചര്‍ച്ചയാകും. അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, കശ്മീര്‍, പൗരത്വ പ്രശ്നങ്ങളും ചര്‍ച്ചകള്‍ക്കു വിഷയമാകുമെന്നാണ് വിലയിരുത്തൽ. രാത്രി രാഷ്ട്രപതിഭവനിലെ ഔദ്യോഗിക വിരുന്നിന് ശേഷം പത്തുമണിയോടെ ട്രംപും സംഘവും അമേരിക്കയിലേക്ക് മടങ്ങും.
ENGLISH SUMMARY: Us president Donald trump reached India on today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.