Web Desk

വാഷിംഗ്ടൺ

February 11, 2020, 12:55 pm

ഡൊണാൾഡ് ട്രംപ് ഫെബ്രുവരി 24ന് ഇന്ത്യയിൽ; രണ്ട് ദിവസത്തെ സന്ദർശനമെന്ന് വൈറ്റ് ഹൗസ്

Janayugom Online

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ്. ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യയിൽ സന്ദർശനം നടത്തുക. അദ്ദേഹം ആദ്യം സന്ദർശിക്കുന്നത് നരേന്ദ്ര മോഡിയുടെ ജന്മനാടായ ഗുജറാത്തായിരിക്കും. എന്നാൽ മാഹാത്മഗാന്ധിയുടെ ജൻമദേശം എന്ന നിലയിൽ ആദര സൂചകമായാണ് അമേരിക്കൻ പ്രസിഡന്റ് ഗുജറാത്തിൽ എത്തുന്നത്. ട്രംപിന്റെ പത്നി മലേനിയയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഗുജറാത്ത് സന്ദർശനത്തിന് ശേഷം ട്രംപ് ഡൽഹിയിലേക്കും ആഗ്രയിലേക്കും പോകും. ആഗ്രാ സന്ദർശനത്തിന് ശേഷം അമേരിക്കയിലേക്ക് തിരികെ മടങ്ങുമെന്നുമാണ് അറിയുന്നത്.

കഴിഞ്ഞ മാസം യുഎസ് സന്ദർശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യ‑അമേരിക്ക വ്യാപാര കരാറിനു പുറമെ പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പ് വെയ്ക്കും.

കൂടാതെ ചില സ്റ്റീൽ, അലൂമിനിയം ഉത്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ ഉയർന്ന തീരുവ ഒഴിവാക്കാൻ ഇന്ത്യ ആവശ്യപ്പെടും. യുഎസിലെ കാർഷിക ഉൽപ്പന്നങ്ങൾ, വാഹനങ്ങൾ, എൻജിനീയറിങ് നിർമ്മാണ സാമഗ്രികൾ എന്നിവയ്ക്കായുള്ള സാധ്യതകളും ഇന്ത്യ അന്വേഷിക്കും. ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി യുഎസ് സുരക്ഷാ സേനാവിഭാഗങ്ങളുടെ പ്രതിനിധികൾ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: US Pres­i­dent Don­ald Trump To Vis­it India On Feb­ru­ary 24–25

YOU MAY ALSO LIKE THIS VIDEO