Web Desk

വാഷിങ്ടൺ

November 05, 2020, 9:57 am

ജോ ബൈഡൻ മുന്നിൽ; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയമക്കുരുക്കിലേക്ക്

Janayugom Online

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡമൊക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ മുന്നിൽ. 538 അംഗ ഇലക്ടറൽ കോളേജിൽ 264 എണ്ണം ഉറപ്പാക്കിയ ബൈഡൻ നിലവിലെ ലീഡ് തുടർന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 നേടുമെന്ന നിലയിലായിരുന്നു മുന്നേറ്റം.

അതേ സമയം, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയമക്കുരുക്കിലേക്ക്. മൂന്നു സംസ്ഥാനങ്ങളിൽ കേസുകൾ ഫയൽ ചെയ്തു. പെൻസിൽവേനിയ, മിഷിഗൻ, ജോർജിയ എന്നി സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ഡോണാൾഡ് ട്രംപ് പക്ഷം കോടതിയെ സമീപിച്ചതായി വാർത്താ ഏജൻസിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജോർജിയയിൽ തിരഞ്ഞെടുപ്പ് നിയമം നടപ്പാക്കി വോട്ടെണ്ണലിലെ സത്യസന്ധത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടി സംസ്ഥാന ചെയർമാൻ ഡേവിഡ് ഷഫെറാണ് അടിയന്തര ഹർജി സമർപ്പിച്ചത്. പിന്നാലെ മറ്റു രണ്ടിടങ്ങളിൽ കൂടി കോടതിയെ സമീപിക്കുകയായിരുന്നു. ബൈഡൻ ജയിച്ച വിസ്കോൻസെനിൽ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടുമെന്ന് ട്രംപ് പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ കേവലഭൂരിപക്ഷത്തോട് അടുക്കുന്ന സാഹചര്യത്തിലാണ് ട്രംപ് പക്ഷത്തിന്റെ നീക്കം.

ENGLISH SUMMARY: us pres­i­dent elec­tion; baiden leads

YOU MAY ALSO LIKE THIS VIDEO