ഡൊണാൾഡ് ട്രംപ് വിരട്ടിയതോടെ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി പുനഃസ്ഥാപിച്ച ഇന്ത്യയുടെ നടപടിയിൽ നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കയാണ് അമേരിക്കൻ പ്രസിഡന്റ്. കൊറോണ വൈറസിനെതിരെയുള്ള യുദ്ധത്തിൽ ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിച്ച നരേന്ദ്ര മോഡിയുടെ നേതൃപാടവത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നതായി ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
”ഇന്ത്യക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി. ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ല. നന്ദി പ്രധാനമന്ത്രി മോഡി. താങ്കളുടെ ശക്തമായ നേതൃത്വം ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിക്കുന്നു”. ട്രംപ് ട്വീറ്റ് ചെയ്തു. ഇത്തരം അസാധാരണമായ സാഹചര്യങ്ങളിൽ സുഹൃത്തുക്കൾ തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കൊറോണ ബാധ വ്യാപിക്കാൻ തുടങ്ങിയതോടെ ഇന്ത്യ മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി. രോഗബാധ രൂക്ഷമായതോടെ കയറ്റുമതി പൂർണ്ണമായും നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ മരുന്നുകളുടെ കയറ്റുമതി ഇന്ത്യ പുനസ്ഥാപിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ നിലപാട് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ മോഡി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നും ട്രംപ് പുകഴ്ത്തി. ട്രംപിന്റെ ഭീഷണിയെ തുടർന്ന് 29 മില്ല്യൺ ഡോസ് ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകളാണ് ഗുജറാത്തിൽനിന്ന് അമേരിക്കയിലേക്ക് കയറ്റി അയച്ചത്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.