Web Desk

June 11, 2021, 1:07 pm

കൊവാക്സിന്റെ അടിയന്തിര ഉപയോ​ഗത്തിനുള്ള അപേക്ഷ തളളി അമേരിക്ക

Janayugom Online

കോവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് അമേരിക്കയില്‍ അടിയന്തര ഉപയോഗത്തിനുളള അനുമതി തേടിയുളള അപേക്ഷ തളളി. അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്നുള്ള ഇന്ത്യന്‍ കമ്പനി ഭാരത് ബയോടെക്കിന്റ അപേക്ഷ അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് തള്ളിയത്. കോവാക്‌സിന്റെ സമ്പൂര്‍ണ അംഗീകാരത്തിനാണ് ഇനി ശ്രമിക്കുക എന്ന് ഭാരത് ബയോടെക്കിന്റെ അമേരിക്കയിലെ പങ്കാളിയായ പ്രമുഖ മരുന്ന് കമ്പനി ഒക്കുജെന്‍ അറിയിച്ചു.

പൂ‍ർണ അനുമതിക്കായി കൊവാക്സീൻ ഒരിക്കൽ കൂടി ട്രയൽ നടത്തേണ്ടി വരുമെന്നാണ് വിവരം. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ ഒക്യുജെൻ കമ്പനിക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിക്കഴിഞ്ഞു. വൈകിയാലും കൊവാക്സീൻ അമേരിക്കയിൽ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് ഒക്യുജെൻ മേധാവികളുടെ ആത്മവിശ്വാസം.

ENGLISH SUMMARY: US REJECTS COVACCINE USAGE