ഇന്ത്യൻ എൻജിനീയർമാർക്ക് ചെലവ് കുറച്ച് വെന്റിലേറ്റർ നിർമ്മിക്കാൻ സാധിക്കുമെന്ന് അമേരിക്ക. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് യു എസ് പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റൻറ് സെക്രട്ടറി ആലിസ് വെൽസിന്റെ പ്രസ്താവന. ഇക്കാര്യം ചൂണ്ടിക്കാട്ടി ആലിസ് വെൽസ് ട്വീറ്റ് ചെയ്തു.
“ചെലവ് കുറഞ്ഞ വെന്റിലേറ്റർ തയാറാക്കാൻ ഇന്ത്യൻ എൻജിനീയർമാർക്ക് സാധിച്ചാൽ അത് വലിയ മാറ്റമായിരിക്കും. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെയും ഉപദേശം നൽകിയ യു എസ് ആസ്ഥാനമായ കമ്പനിയെയും പിന്തുണക്കുന്നു. കണ്ടുപിടിത്തം വിജയകരമാകുമെന്ന് വിശ്വസിക്കാം” . ആലിസ് വെൽ ട്വീറ്റിൽ പറയുന്നു. കോവിഡ് വൈറസ് ബാധയെ തുടർന്ന് നിരവധി രാജ്യങ്ങൾ വെന്റിലേറ്ററിന്റെ ദൗർലഭ്യം നേരിടുകയാണ്.
English Summary: US says that Indian engineers can make ventilator less expensive.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.