കൊറോണ വൈറസ് എന്ന മഹാവ്യാധിയുടെ ഭീതിയിലാണ് ലോകം. ഇതിനൊരു പ്രതിരോധ മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് രാജ്യങ്ങള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. എന്നാല്‍ ക്ഷയരോഗപ്രതിരോധത്തിനായി നല്കുന്ന ബിസിജി (ബാസിലസ് കാല്‍മെറ്റെ ഗുവെരിന്‍) വാക്സിന് ഈ മഹാമാരിയ്ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് അമേരിക്കൻ ശാസ്ത്രജ്ഞര്‍ പറയുന്നത്. കോവിഡ് 19 ന്റെ പ്രധാന രോഗലക്ഷണമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ബിസിജി വാക്സിൻ ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രതയും ചെറുപ്പകാലത്തെ ബിസിജി വാക്സിനേഷനും തമ്മില്‍ ബന്ധമുണ്ടെന്നാണ് ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പറയുന്നത്.
കുഞ്ഞുങ്ങള്‍ ജനിച്ച് തൊട്ടുപിന്നാലെ നല്കുന്ന വാക്സിനാണ് ഇത്. മൂത്രാശയ കാന്‍സറിന്റെ ആദ്യഘട്ട ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഈ വാക്സിൻ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും അതിലൂടെ നിരവധി ബാക്ടീരിയ, വൈറസ് ബാധകള്‍ക്കെതിരെ പ്രതിരോധിക്കാൻ ശരീരത്തെ സജ്ജമാക്കുകയും ചെയ്യും. ബിസിജി വാക്സിനേഷന് ആഗോള നയമല്ലാത്ത ഇറ്റലി, അമേരിക്ക, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളിലാണ് ബിസിജി വാക്സിനേഷന് നിര്‍ബന്ധമായും നടപ്പാക്കുന്ന രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് 19 ഗുരുതരമായി ബാധിച്ചതെന്ന് കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. എന്‍വൈഐടി ബയോമെഡിക്കല്‍ സയന്‍സസ് അസി. പ്രഫ. ഗൊണ്‍സാലോ ഒട്ടാസുവിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നിര്‍ബന്ധമായും ബിസിജി വാക്സിൻ എടുക്കുന്ന രാജ്യങ്ങളില്‍ രോഗവ്യാപനവും മരണനിരക്കും കുറവാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 1984‑ല്‍ മാത്രം ബിസിജി വാക്സിനേഷന് നടപ്പാക്കിയ ഇറാനില്‍ മരണനിരക്ക് (10 ലക്ഷം പേരില്‍) 19.7 ശതമാനമാണ്. എന്നാല്‍ 1947‑ല്‍ തന്നെ വാക്സിനേഷന് നടപ്പാക്കിയ ജപ്പാനില്‍ 0.28 മാത്രമാണ് മരണനിരക്ക്.
you may also like this video;
1920 മുതല്‍ തന്നെ ബിസിജി വാക്സിന് നല്കുന്ന ബ്രസീലില്‍ 0.0573 മാത്രമാണ് മരണനിരക്ക്. ക്ഷയരോഗ നിരക്ക് കുറഞ്ഞതോടെ 1963‑നും 2010‑നും ഇടയില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ബിസിജി വാക്സിനേഷന് നിര്‍ത്തലാക്കിയിരുന്നു. വാക്സിനേഷന് നല്‍കിയിരുന്ന 180 രാജ്യങ്ങളില്‍ 157 രാജ്യങ്ങളും ഇപ്പോഴും അതു തുടരുന്നുണ്ട്.
എന്നാല്‍ 23 രാജ്യങ്ങള്‍ വാക്സിനേഷന് നിര്‍ത്തിയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ കോവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ ബിസിജി വാക്സിന് നിര്‍ണായകമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ബിസിജി വാക്സിൻ നടപ്പാക്കാത്ത രാജ്യങ്ങളില്‍ കോവിഡ് 19 ഗുരുതരമായി ബാധിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടു ലക്ഷത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ മരണസംഖ്യ 4000 കടന്നു. ഇറ്റലിയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്. 12000 പേര് മരിച്ചു. 12000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നെതര്‍ലന്‍ഡ്സില്‍ ആയിരത്തിലേറെ പേര് മരിച്ചു. ഇതേ കുറിച്ചുള്ള പഠനത്തിലാണ് ഓസ്ട്രേലിയയിലെയും നെതര്‍ലന്‍ഡ്സിലെയും ശാസ്ത്രജ്ഞര്‍.
രോഗം പൂര്‍ണമായി ഭേദമാക്കാന്‍ ബിസിജി വാക്സിന് കഴിഞ്ഞില്ലാ എങ്കിലും രോഗവ്യാപനം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞേക്കുമെന്ന് പഞ്ചാബ് എല്‍പി യൂണിവേഴ്സിറ്റി സീനിയര്‍ ഡീന്‍ മോണിക്ക ഗുലാത്തി പറഞ്ഞു. ബിസിജി വാക്സിനേഷന് ഉള്ള രാജ്യങ്ങളില്‍ കൊറോണ വ്യാപനം കുറവാണെന്ന കണ്ടെത്തല്‍ ശുഭസൂചകമാണെന്നും മോണിക്ക കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ വന്നാല്‍ മാത്രമേ ഇതുസംബന്ധിച്ച് കൃത്യത വരികയുള്ളുവെന്നാണ് ഡോ ദീപക് വര്‍മ അറിയിച്ചത്. ലോകമെമ്പാടും 13 കോടി കുട്ടികള്‍ക്കു ബിസിജി വാക്സിന് നല്‍കുന്നുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.