അമേരിക്കന്‍ പാര്‍ലമെന്റംഗം ക്രിസ് വാന്‍ ഹോളന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചു

Web Desk
Posted on October 05, 2019, 3:55 pm

ന്യൂഡല്‍ഹി: ക്രിസ് വാന്‍ഹോളന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതിയില്ല. കശ്മീരില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നേരിട്ട് മനസിലാക്കാനാണ് താന്‍ കശ്മീര്‍ സന്ദര്‍ശനത്തിന അനുമതി തേടിയതെന്ന് അദ്ദേഹം പറഞ്ഞു.

ഒരാഴ്ച മുമ്പാണ് കശ്മീര്‍ സന്ദര്‍ശനത്തിന് അദ്ദേഹം അനുമതി തേടിയത്. നിങ്ങള്‍ക്ക് ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെന്തിനാണ് സന്ദര്‍ശകരെ ഭയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.