പി പി ചെറിയാൻ

ന്യൂയോർക്ക്

February 15, 2020, 12:01 pm

യുഎസ് ടേബിൾ ടെന്നിസ് ടീമിൽ ഇന്ത്യൻ അമേരിക്കൻ വംശജൻ കനക ജായും

Janayugom Online

2020 ൽ ടോക്കിയോയിൽ നടക്കുന്ന ഒളിംപിക്സ് ടേബിൾ ടെന്നിസ് മത്സരത്തിൽ പങ്കെടുക്കുന്ന യു എസ് ടീമിൽ ഇന്ത്യൻ അമേരിക്കൻ ടേബിൾ ടെന്നിസ് താരം കനക ജാ (Kanak Jha) ഇടം കണ്ടെത്തി. 2019 ജൂലൈയിൽ നടന്ന നാലാമത് നാഷണൽ റൈറ്റിൽ യു എസ് ടോബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ് വിജയ കൂടിയാണ് കനക ജാ.

ലോക ടേബിൾ ടെന്നിസ് റാങ്കിങ്ങിൽ 25ാം സ്ഥാനമാണ് കനകക്കുള്ളത്. 2016 ൽ നടന്ന സിങ്കിൾ, ഡബിൾ ഒളിംപിക്സ് മത്സരങ്ങളിൽ കനക മത്സരിച്ചിരുന്നു. 2014 ലെ വേൾഡ് കപ്പ് ടേബിൾ ടെന്നിസ് മത്സരത്തിൽ പതിനാറാം വയസ്സിൽ അരങ്ങേറ്റം കുറിച്ച്, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കാർഡ് കനക സ്ഥാപിച്ചിരുന്നു. 2000 ജൂൺ 19നായിരുന്നു കനകയുടെ ജനനം.

കാലിഫോർണിയ സംസ്ഥാനത്തെ ടേബിൾ ടെന്നിസ് കളിക്കാരൻ ലോകോത്തര നിലവാരത്തിലേക്ക് എത്തിയതിന് പുറകിൽ വലിയ കഠിനാദ്ധ്വാനം ഉണ്ടായിരുന്നു. യുഎസ് ഒബിക്ക ടേബിൾ ടെന്നിസ് ടീമിൽ മൂന്നു പുരുഷന്മാരും മൂന്ന് വനിതകളുമാണുള്ളത്.

Eng­lish Sum­ma­ry: US table ten­nis team star Kana­ka

YOU MAY ALSO LIKE THIS VIDEO