Web Desk

വാഷിംഗ്ടണ്‍

June 09, 2020, 5:02 pm

ഇറാനെതിരെ കടല്‍പാത നിരോധനം ശക്തമാക്കി അമേരിക്ക

Janayugom Online

ഇറാനെതിരായ ആണവ വിഷയത്തിൽ അമേരിക്കയുടെ നിയന്ത്രണം ശക്തമാകുന്നു. കടൽമാർഗം വഴി ആണവോർജ്ജവുമായി ബന്ധപ്പെട്ട സാധനങ്ങളുടെ സഞ്ചാരവും മറ്റ് ആയുധങ്ങളുടെ നീക്കവും തടയുമെന്ന് അമേരിക്ക വ്യക്തമാക്കി. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. ഇന്ന് മുതൽ ഇറാൻ ഷിപ്പിംഗ് ലൈനുകളുടെ നിയന്ത്രണം തുടങ്ങുകയാണ്. ഇറാനും — ഷാന്‍ഹായ് തുറമുഖവുമായി ബന്ധപ്പെടുത്തിയുള്ള ചരക്കു നീക്കങ്ങൾ അനുവദിക്കില്ല. എന്നാൽ ആറു മാസം മുമ്പ് നൽകിയ മുന്നറിയിപ്പുകൾ ഇറാൻ നിരസിച്ചിരുന്നു.

ഇറാനെ ഈ വിഷയത്തില്‍ പിന്തുണയ്ക്കുന്ന ഷിപ്പിംഗ് കമ്പനികൾക്കും കടല്‍പാത നിരോധനം ബാധകമാക്കുമെന്ന് പോംപിയോ പറഞ്ഞു. മനുഷ്യജീവന് ഗുണകരമായ വസ്തുക്കളുടെ ചരക്കു നീക്കവുമായി ബന്ധപ്പെട്ട് നിരവധി നിർദ്ദേശങ്ങളും സഹായങ്ങളും അമേരിക്ക മുന്നോട്ട് വച്ചിരുന്നെങ്കിലും നിരോധനം 180 ദിവസത്തേക്ക് വൈകിക്കുകയും ചെയ്തു. എന്നാൽ ഇറാന് മറ്റ് താല്‍പ്പര്യങ്ങളാണെന്നും അത് അംഗീകരിച്ച് കൊടുക്കാനാകില്ല, അതുകൊണ്ട് തന്നെ ഇനി അവർ മറ്റ് മാർഗങ്ങൾ നോക്കുന്നതാണ് നല്ലതെന്നും പോംപിയോ വ്യക്തമാക്കി.

Eng­lish sum­ma­ry; US tight­ens mar­itime embar­go against Iran

you may also like this video;