Web Desk

വാഷിങ്ടണ്‍

June 11, 2020, 10:09 am

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു: ആഗോളതലത്തിൽ 74 ലക്ഷം രോഗികൾ

Janayugom Online

അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം ഇരുപത് ലക്ഷം കടന്നതായി ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാല അറിയിച്ചു. 20,00,464 ആണ് ഇവിടുത്തെ കോവിഡ് ബാധിതരുടെ എണ്ണം. അമേരിക്കയില്‍ മാത്രം ഈ മഹാമാരി 112,900 ജീവനുകളിലേറെ അപഹരിച്ചു.

ലോകത്താകമാനം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 74 ലക്ഷം പിന്നിട്ടു. ഇതുവരെ ആഗോളതലത്തിൽ 7,459,741 പേർക്കാണ് രോഗം ബാധിച്ചത്. 3,778,537 പേർ രോഗമുക്തി നേടി. ഇതുവരെ 419,041 പേരാണ് കോവിഡ് ബാധിച്ചു മരണത്തിന് കീഴടങ്ങിയത്.

ബ്രസീലിൽ 775,184 പേർക്കും റഷ്യയിൽ 493,657 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണ്. എന്നാൽ ആഗോളതലത്തിൽ മുഴുവൻ രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് ആറാം സ്ഥാനമാണ്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ള രാജ്യങ്ങൾ- യൂകെ 290,143, സ്പെയിൻ 289,360. ഇന്ത്യ‑287,155.

eng­lish sum­ma­ry: US Tops Two Mil­lion Coro­n­avirus Cas­es: Report

you may also like this video: