Tuesday
19 Mar 2019

സിറിയയിൽ അമേരിക്കയും ഇംഗ്ലണ്ടും ഫ്രാൻസും ചേര്‍ന്ന് വ്യോമാക്രമണം ആരംഭിച്ചു

By: Web Desk | Saturday 14 April 2018 11:38 AM IST


trump annouces air strike on Syria

വാഷിംഗ്ടണ്‍: സിറിയയ്ക്കെതിരെ അമേരിക്കയും ഇംഗ്ലണ്ടും ഫ്രാൻസും ചേര്‍ന്ന് വ്യോമാക്രമണം ആരംഭിച്ചു. ഡൂമയില്‍ രാസയുധ ആക്രമണം നടത്തി എന്ന അമേരിക്കൻ സഖ്യകക്ഷികളുടെ ആരോപണത്തിന് പിന്നാലെയാണ്  വ്യോമാക്രമണം. തലസ്ഥാനമായ ദമാസ്കസിലും ഹോംസ് നഗരത്തിനു സമീപമുള്ള രണ്ടു കേന്ദ്രങ്ങളിലും ബോംബ് പതിച്ചു.  നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്‍ സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായാണ് വിവരം.

അതേസമയം, സിറിയയുടെ സഖ്യകക്ഷിയായ റഷ്യ “പ്രത്യാഘാതമുണ്ടാകുമെന്നു” വ്യക്തമാക്കി. വൈറ്റ് ഹൗസിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് “സംയുക്ത ആക്രമണം ആരംഭിച്ചു” വെന്നു പ്രാദേശിക സമയം രാത്രി ഒമ്പതിന് യു എസ്  പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്  അറിയിച്ചു.

സിറിയയിലെ രാസായുധ കേന്ദ്രങ്ങളാണ് അമേരിക്കന്‍ സഖ്യസേന ലക്ഷ്യമിട്ടതെന്ന് അമേരിക്ക  പറയുന്നു. സിറിയക്കെതിരായ യുദ്ധമല്ല ഇതെന്നും ജനങ്ങളെ കൊന്നൊടുക്കാന്‍ സിറിയ ഉപയോഗിക്കുന്ന രാസായുധങ്ങള്‍ക്കെതിരെയാണെന്നും അമേരിക്കന്‍ സഖ്യം അവകാശപ്പെട്ടു.

ഏഴു വർഷമായി തുടരുന്ന  സിറിയയിലെ ആഭ്യന്തര യുദ്ധത്തിനിടയിൽ പ്രസിഡന്റ് ബാഷർ അൽ അസ്സാദ് സർക്കാരിനെതിരെ നടക്കുന്ന ഏറ്റവും നിർണായകമായ വ്യോമാക്രമണമാണിത്. നിരോധിത ആയുധങ്ങള്‍ സിറിയ ഒഴിവാക്കുംവരെ യുദ്ധം തുടരുമെന്ന് ട്രമ്പ് പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും ഇതേ കാര്യം ആവര്‍ത്തിച്ചു. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് അമേരിക്ക ആഴ്ചകള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞാഴ്ച വിഷവാതകം പരന്ന പശ്ചാത്തലത്തിലാണ് തീരുമാനം മാറ്റിയത്.  ആഭ്യന്തര യുദ്ധത്തിൽ ഏർപ്പെട്ട വിമതർക്കെതിരെ സിറിയന്‍ സൈന്യം വിഷവാതകം പരാതിയെന്നാണ് അമേരിക്കയുടെ ആരോപണം.

സിറിയന്‍ സൈന്യം രാസായുധം സൂക്ഷിച്ചുവെന്ന് കരുതുന്ന മൂന്ന് കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സഖ്യസേന ആക്രമണം നടത്തുന്നത്. ദമസ്‌കസിലെ ആയുധ ഗവേഷണ കേന്ദ്രവും ഹുംസിലെ ആയുധ സംഭരണ കേന്ദ്രവും ആക്രമിക്കപ്പെട്ടു. കടലില്‍ നിന്നും വ്യോമ മാര്‍ഗവും ആക്രമണം നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ബാ​ഷാ​ര്‍ അ​ല്‍ ആ​സാ​ദ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​ക്കു ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് യു​എ​സി​ലെ റ​ഷ്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​ന​റ്റോ​ലി ആ​ന്‍റ​നോ​വ് പ​റ​ഞ്ഞു. വീ​ണ്ടും ത​ങ്ങ​ള്‍ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റി​നെ അ​പ​മാ​നി​ച്ച ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല, വ​ക​വ​ച്ചു​കൊ​ടു​ക്കു​ക​യു​മി​ല്ല. ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം രാ​സാ​യു​ധം ശേ​ഖ​ര​മു​ള്ള യു​എ​സി​ന് റ​ഷ്യ​യെ വി​മ​ര്‍​ശി​ക്കാ​ന്‍ അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ​വ​രും ഭ​യ​പ്പെ​ട്ട കാ​ര്യ​മാ​ണു സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പെ​ല്ലാം അ​വ​ര്‍ ത​ള്ളി. നേ​ര​ത്തേ ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍​ക്കെ​ല്ലാം കൃ​ത്യ​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കും. ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം യു​എ​സി​നും ബ്രി​ട്ട​നും ഫ്രാ​ന്‍​സി​നു​മാ​യി​രി​ക്കു​മെ​ന്നും അ​ന​റ്റോ​ലി ആ​ന്‍റ​നോ​വ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Related News