24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 21, 2026
January 18, 2026
January 17, 2026
January 16, 2026
January 13, 2026
January 10, 2026
January 8, 2026
January 7, 2026

യുഎസ് വിസ തള്ളി; ഹൈദരാബാദിൽ വനിതാ ഡോക്ടര്‍ ജീവനൊടുക്കി

Janayugom Webdesk
ഹൈദരാബാദ്
November 24, 2025 5:47 pm

യുഎസ് വിസ തള്ളിയതിന് പിന്നാലെ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിനി കെ രോഹിണി(35)യാണ് ആത്മഹത്യ ചെയ്തത്. 

ഒമ്പത് വർഷം മുമ്പ് റഷ്യയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ രോഹിണി യുഎസില്‍ മെഡിക്കല്‍ പ്രാക്ടീസ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്. അതിനായിയുള്ള യോഗ്യതാ പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ ഏകദേശം എട്ട് വര്‍ഷത്തോളം ചെലവഴിച്ചു. പരീക്ഷയില്ർ വിജയിക്കുകയും യുഎസിലേക്ക് പോകാൻ തയ്യാറെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് വിസ റദ്ദാക്കിയ വിവരം രോഹിണി അറിഞ്ഞത്. 

ഇതിൽ മനംനൊന്താണ് ഇവർ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഉറക്കഗുളികകള്‍ അമിതമായി കഴിച്ചതായായിയാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.