യുഎസ് മധ്യേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കും

Web Desk
Posted on June 18, 2019, 10:34 am

ന്യൂയോര്‍ക്ക് : മധ്യേഷ്യയിലേക്ക് സൈനിക സുരക്ഷക്ക് കൂടുതല്‍ സേനയെ അയക്കാന്‍ യുഎസ് തീരുമാനം.  ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെയാണ്  കൂടുതല്‍ സൈന്യത്തെ യുഎസ് മധ്യേഷ്യയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. ഇതോടൊപ്പം ആയുധശേഷിയും കൂട്ടുമെന്നാണ് വിവരം. സേനാവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മധ്യേഷ്യയിലെ സൈനിക സുരക്ഷയ്ക്കായാണ് പുതിയ നീക്കമെന്നാണ് അമേരിക്കയുടെ വിശദീകരണം.

അതേസമയം കഴിഞ്ഞ ദിവസം എണ്ണ ടാങ്കറുകള്‍ ഇറാന്‍ ആക്രമിക്കുന്നതിന്‍റെ കൂടുതല്‍ ദൃശ്യങ്ങളും യുഎസ് പുറത്തുവിട്ടു. അതിനിടെ യുറേനിയം സമ്ബുഷ്ടീകരണം കൂട്ടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്.