ചൈനയുടെ അതിക്രമത്തില്‍ ഇന്ത്യ തകര്‍ന്നുപോകില്ല: ആപ്പുകള്‍ നിരോധിച്ച നടപടിയെ പ്രശംസിച്ച് യുഎസ്

Web Desk

ന്യൂഡല്‍ഹി

Posted on July 02, 2020, 3:18 pm

ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടിയെ പ്രശംസിച്ച് യുഎസ്. ചൈനയുടെ അതിക്രമത്തില്‍ തകര്‍ന്നുപോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസിന്റെ മുന്‍ അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞു.

നേരത്തേ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച്‌ രംഗത്തുവന്നിരുന്നു. ചൈനീസ് ആപ്പുകളുടെ നിരോധനം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുമെന്നാണ് പോംപെയോ പറഞ്ഞത്.

അതിനിടെ, നീക്കത്തിനു പിന്തുണയുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സും (സിഎഐടി) ഇന്ത്യന്‍നിര്‍മ്മിത സമൂഹമാധ്യമ ആപ്ലിക്കേഷനായ ഷെയര്‍ചാറ്റും രംഗത്തെത്തി. ‘ചൈനീസ് ഉല്‍പ്പന്നങ്ങളെ ബഹിഷ്‌കരിക്കുക’ എന്ന സര്‍ക്കാര്‍ നയത്തിന് പൂര്‍ണ പിന്തുണയും ഇവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Eng­lish sum­ma­ry: USA appre­ci­ates indi­an action to ban chi­nese apps

You may also like this video: