Web Desk

May 31, 2020, 10:10 pm

കോവിഡിനെ നേരിടാന്‍ ഏറ്റവും മികച്ചത് തുണികൊണ്ടുള്ള മാസ്കുകള്‍

Janayugom Online

കോവിഡ് വ്യാപനം തടയാന്‍ എന്തുകൊണ്ടും തുണി മാസ്കുകളാണ് ഉത്തമം. കാനഡ മാക് മാസ്റ്റര്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് തുണി മാസ്കുക്കള്‍ രോഗവ്യാപനം തടയാന്‍ നല്ലതെന്ന് കണ്ടെത്തിയത്.  തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്കുകള്‍  ഉപയോഗിക്കേണ്ടതാണ്. മാസ്ക് ധരിക്കുന്നതിലൂടെ  രോഗം ബാധിച്ച വ്യക്തിയില്‍ നിന്ന് ചുമയ്ക്കുന്നമ്പോഴും തുമ്മുമ്പോഴും പുറത്ത് വരുന്ന വൈറസുകള്‍ അന്തരീക്ഷത്തില്‍ പടരുന്നത്  തടയാന്‍ കഴിയും.

കോട്ടൺ തുണികൊണ്ടുള്ള മാസ്‌കുകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കി പുനരുപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. വീണ്ടും ഇവ ഉപയോഗിക്കുന്നതിലൂടെ മാസ്കുകള്‍ വാങ്ങുവാനുള്ള ചെലവ് താരതമ്യേന കുറയ്ക്കാന്‍ കഴിയും.  ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്‌ക് ഓരോ തവണയും ഉപയോഗിച്ച ശേഷം കളയുന്നതിലുടെ മാലിന്യത്തിന്റെ തോത് വര്‍ദ്ധപ്പിക്കുകയും രോഗപ്പകർച്ചയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. എന്നാല്‍ തുണികൊണ്ടുള്ള മാസ്കുകള്‍ ഇത് മാലിന്യം കുറയ്ക്കുകയും രോഗപകർച്ചയ്ക്കുള്ള സാധ്യതയും ഇല്ലാതാക്കുകയും ചെയ്യും. തുണി കൊണ്ടുള്ള മാസ്കുകള്‍ നമ്മുടെ സൗകര്യാനുസരണം വീട്ടിൽത്തന്നെ നമുക്ക് നിർമിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.

ENGLISH SUMMARY : use cot­ton masks
You may also like this video