കെ രംഗനാഥ്

ദുബായ്

February 03, 2020, 11:16 am

മാനസികരോഗത്തിന് ഇനി മൂക്കിനുള്ളില്‍ മരുന്നടി

Janayugom Online

മറ്റ് ചികിത്സകള്‍ക്കൊന്നും വഴങ്ങാതെ കുതറിമാറുന്ന വിഷാദരോഗം അടക്കമുള്ള കടുത്ത മാനസികരോഗങ്ങള്‍ക്ക് മൂക്കിനുള്ളില്‍ മരുന്നടിക്കുന്ന പുതിയ ചികിത്സാ രീതി വരുന്നു. വിഷാദരോഗത്തിന് അത്യുത്തമമാണ് മൂക്കിനുള്ളില്‍ മരുന്നു സ്പ്രേചെയ്യുന്ന ഈ ആത്യാധുനിക ചികിത്സാരീതിയെന്ന് യുഎഇ ആരോഗ്യ രോഗപ്രതിരോധ വകുപ്പ് വെളിപ്പെടുത്തി.

‘എസ്കറ്റാമൈന്‍’ എന്ന ഔഷധമാണ് ഇപ്രകാരം സ്പ്രേ ചെയ്യുക. യുഎസിലെ ഫെഡറല്‍ ഡ്രഗ് അഡ്മിനിസ്ട്രേഷനും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും അംഗീകാരം നല്‍കിയ ഈ മരുന്ന് ലോകത്ത് ആദ്യമായി ഉപയോഗിക്കുന്ന ആദ്യത്തെ ചുരുക്കം ചില രാജ്യങ്ങളിലൊന്നായിരിക്കും അബുദാബിയെന്ന് ആരോഗ്യവകുപ്പ് വക്താവ് യൂസഫ് അല്‍ സെര്‍ക്കല്‍ അറിയിച്ചു. കടുത്ത വിഷാദരോഗമുള്ള മാനസികരോഗികളിലാണ് വിദഗ്ധ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ ആയിരിക്കും ഈ ഔഷധപ്രയോഗം.

മാനസികാരോഗ്യ ചികിത്സയുടെയും മാനസികരോഗികളുടെ പുനരധിവാസത്തിന്റെയും ഭാഗമായാണ് എസ്കാറ്റാമൈന്‍ ഔഷധത്തിന് ലൈസന്‍സ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രോഗിയുടെ അവസ്ഥ സാധാരണഗതിയില്‍ ആകുന്നതുവരെ ചികിത്സ തുടരണം. ഈ ചികിത്സ ദീര്‍ഘകാലം വേണ്ടിവരില്ലെന്നതാണ് മറ്റൊരു സവിശേഷത. പാര്‍ശ്വഫലങ്ങളും ഈ ഔഷധത്തിനില്ലെന്ന പ്രത്യേകതവേറെ. യുഎഇയിലെ പ്രമുഖ ആശുപത്രികളിലെല്ലാം എസ്കാറ്റാമൈന്‍ ചികിത്സാപദ്ധതി ആരംഭിച്ചു കഴി‍ഞ്ഞിട്ടുണ്ട്. ‘സ്‌പ്രവാറ്റോ’ എന്ന ബ്രാന്‍ഡ് നെയിമിലാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ സഹോദര സ്ഥാപനമായ ജാന്‍സര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഈ ഔഷധം വിപണിയിലിറക്കിയിരിക്കുന്നത്.

Eng­lish sum­ma­ry: use med­i­cine while nose

you may also like this video